Watch video: സൈക്കിള്‍ മോഷണം ആരോപിച്ച് ബാലനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

https://www.youtube.com/watch?v=wEC_22WrKQI&oref=https%3A%2F%2Fwww.youtube.com%2Fwatch%3Fv%3DwEC_22WrKQI&has_verified=1
ബംഗ്ലാദേശ്:സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് ബംഗ്ലാദേശില്‍ 13 വയസ്സുക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.സമിയുല്‍ ആലാം രാജോണിനെയാണ് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.ഈ മാസം എട്ടിനായിരുന്നു സംഭവം.മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അത് ചെയ്തവര്‍ തന്നെ പകര്‍ത്തി.28 ദൈര്‍ഘ്യമുളള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിച്ചതോടെയാണ് സംഭവം ലോകം അറിയുന്നത്.
സില്‍ഹെറ്റിലെ കുമര്‍ഗോണ്‍ ബസ്സ് സ്‌റ്റേഷനു അടുത്തുളള കടയിലെ തൂണില്‍ കെട്ടിയിട്ടാണ് കുട്ടിയെ മര്‍ദ്ദിച്ചത്.തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ കുട്ടി ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്.കുട്ടിയുടെ ദേഹത്ത് 64 മുറിവുകളുണ്ട്.അതേ സമയം സ്ഥലത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലിസ് കസ്റ്റടിയിലെടുത്തിട്ടുണ്ട്.

 

© 2025 Live Kerala News. All Rights Reserved.