ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ വിദേശത്ത് പ്രതിഷേധവുമായി ബംഗ്ലാദേശികൾ.ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിന് പുറത്താണ് സംഭവം .പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളാണ് പ്രകടനക്കാർ.
അനധികൃത യൂനുസ് ഭരണത്തിനെതിരെയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. കാരണം, 2024 ഓഗസ്റ്റ് 5-ന് ശേഷം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷാ കാരണങ്ങളാൽ രാജ്യം വിടേണ്ടി വന്നു. യൂനുസ് രാജ്യം പിടിച്ചടക്കി. അന്നു മുതൽ ന്യൂനപക്ഷങ്ങളും ഹിന്ദുക്കളും മറ്റ് മതസ്ഥരും കൊല്ലപ്പെടുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ബംഗ്ലാദേശിലെ സ്ഥിതി വളരെ മോശമാണ്, അതുകൊണ്ടാണ് ആളുകൾ ഇവിടെ പ്രതിഷേധിക്കാൻ എത്തിയത്. യൂനുസ് അധികാരം വിട്ട് തിരഞ്ഞെടുപ്പിനെ നേരിടണം.” ന്യൂനപക്ഷങ്ങൾ ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്യുകയാണെന്ന് അവർ ആരോപിച്ചു
രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച മുൻ ഇസ്‌കോൺ പുരോഹിതനായ ചിൻമോയ് കൃഷ്ണ ദാസിനെ വിട്ടയക്കണമെന്നും പ്രതിഷേധക്കാർ