
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജില്‍ തുടര്‍ന്നുവന്നിരുന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ച്ച ചര്‍ച്ചയിലാണു തീരുമാനം.കോളേജുകളിലും വെള്ളിയാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണു സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ പോയിരിക്കുന്ന എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും ഇതിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസും ഉറപ്പു നല്‍കി. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം നടന്ന സമരങ്ങളെ തുടര്‍ന്ന് നെഹ്‌റു കോളജ് ഒന്നരമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ ഉണ്ടാകില്ലെന്നും പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും ചര്‍ച്ചയില്‍ മാനേജ്‌മെന്റ ഉറപ്പു നല്‍കി. നഷ്ടപ്പെട്ട ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ എടുത്തു തീര്‍ക്കാനും, പിഴ സംവിധാനം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി.