ദലിത് വിദ്യാര്‍ഥികള്‍ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നില്ല; ജാനുവിനെ പോലുള്ളവര്‍ ബി.ജെ.പി.യില്‍ പോകേണ്ട സാഹചര്യം സങ്കടകരമാണെന്നും രാധിക വെമുല

കൊച്ചി: രാജ്യത്ത് അസമത്വം വര്‍ധിക്കുന്നത് തടയാന്‍ ദലിതരും ആദിവാസികളും മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകാരും ഒരുമിക്കണം. കേരളത്തില്‍ പല കാമ്പസുകളിലും ദലിത് വിദ്യാര്‍ഥികള്‍ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞ് രോഹിത് വെമുലയുടെ മാതാവ് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാസമ്മേളന വേദിയില്‍. കൊച്ചിയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു രാധിക വെമുല.കേരളത്തില്‍ ദലിതര്‍ ഇപ്പോഴും ഭൂരഹിതരായി തുടരുകയാണ്. രോഹിത് വെമുലയുടെ ചിത്രം കീറുന്ന സംഭവം വരെ കേരളത്തില്‍ ഉണ്ടായി. ഇത്തരം പ്രശ്‌നങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ.സി.കെ.ജാനുവിനെ പോലെ ആദിവാസി, ദലിത് ജനതയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തി ബിജെപിയിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായത് സങ്കടകരമാണെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. ദലിത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ എസ്എഫ്‌ഐയും മറ്റും ആക്രമിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു ആക്രമണത്തില്‍ തന്റെ മകന്‍ രോഹിതിന്റെ ചിത്രം കീറിയെന്ന വാര്‍ത്ത വേദനിപ്പിച്ചെന്നും രാധിക പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.