
ന്യൂഡല്‍ഹി: ഗോവയ്ക്കു പിന്നാലെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലും വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. വിമാനത്താവളത്തിലെ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍ മുഖാമുഖം വന്നുവെങ്കിലും പൈലറ്റുമാരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കാനായത്.. ഇന്‍ഡിഗോ വിമാനവും സ്‌പൈസ്‌ജെറ്റ് വിമാനവുമാണ് റണ്‍വേയില്‍ മുഖാമുഖം വന്നത്.എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ടവറില്‍ നിന്നുള്ള ആശയവിനിമയത്തിലെ തകരാറാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു ഇന്‍ഡിഗോ വിമാനം. പറന്നുയരുന്നതിന് വേണ്ടിയാണ് സ്‌പൈസ്‌ജെറ്റ് റണ്‍വേയിലേക്ക് വന്നത്.വിമാനങ്ങള്‍ രണ്ടും അപകടകരമായ രീതിയില്‍ നേര്‍ക്കുനേര്‍ വരികയായിരുന്നു.ഇന്നു രാവിലെ അഞ്ചു മണിയോടെ ഗോവയിലെ വിമാനത്താവളത്തില്‍ മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയിരുന്നു. ഏഴു ജീവനക്കാരടക്കം 161 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.