കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് 7 രൂപയാക്കി; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്; മിനിമം നിരക്ക് ഒമ്പത് രൂപയാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധന വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.സ്വകാര്യ ബസ്സുകളുടെ മിനിമം നിരക്ക് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി രണ്ടാംവാരം മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു.ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.വെള്ളിയാഴ്ച്ചയാണ് ഇന്ധനവില വര്‍ധന നിലവില്‍ വന്നത്. പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചിരുന്നത്.

© 2025 Live Kerala News. All Rights Reserved.