വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം; ഗുണ്ടും അമിട്ടും അടക്കം സ്‌ഫോടനശേഷിയുള്ളവ ഉപയോഗിക്കുന്നതിന് വിലക്ക്; രാവിലെ 6നും രാത്രി 10നും ഇടയില്‍ വെടിക്കെട്ട് പാടില്ല; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടിന് നിയന്ത്രണം കര്‍ശനമാക്കി എക്‌സ്‌പ്ലോസീവ് വിഭാഗം.ഗുണ്ടും അമിട്ടും അടക്കം സ്‌ഫോടനശേഷിയുള്ളവ ഉപയോഗിക്കാന്‍ അനുമതിയില്ല.തൃശൂര്‍ പൂരം സംഘാടകരായ ദേവസ്വങ്ങള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കി. ക്ഷേത്രങ്ങളില്‍ അടക്കം ആഷോഷ സംഘാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് സര്‍ക്കുലര്‍ ഇറക്കിയത്. വെടിക്കെട്ടില്‍ പാലിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. കൊല്ലം പുറ്റിങ്ങള്‍ അപകടത്തിന് ശേഷം നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് നിയന്ത്രണം കര്‍ശനമാക്കിയത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാന്‍ പാടില്ല, വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് ജില്ലാ കളക്ടര്‍ സ്ഥല പരിശോധന നടത്തണം, സ്ഥല പരിശോധനയില്‍ വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതവും അനുയോജ്യമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളു തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.മാത്രമല്ല രാവിലെ 6 നും രാത്രി 10 നും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.വെടിക്കെട്ടിന് അപേക്ഷിക്കുമ്പോള്‍ പ്രദേശത്തിന്റെ ശാസ്ത്രീയമായ അപകട സാധ്യതാ പഠനം നടത്തി ദുരന്തനിവാരണ സംവിധാനങ്ങളൊരുക്കി ജില്ലാ ഭരണകൂടത്തിനു റിപ്പോര്‍ട്ട് നല്‍കണം. ഇതു തൃപ്തികരമെങ്കില്‍ മാത്രം അനുമതി നല്‍കും. രാത്രി 10നും പുലര്‍ച്ചെ ആറിനും ഇടയില്‍ വെടിക്കെട്ടു പാടില്ല. ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം 2008ലെ എക്‌സ്‌പ്ലോസീവ് റൂളിലെ എല്ലാ നിബന്ധനകളും കര്‍ശനമാക്കിയുമാണു ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.