
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍ സ്വദേശി ഫിലെമോന്‍ ചീരുവിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് അഴുകിയ നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്.കഴിഞ്ഞ മൂന്നു ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സര്‍വകലാശാലയ്ക്കുള്ളിലെ ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171ാം മുറിയിലാണ് ചിരു താമസിച്ചിരുന്നത്. മുറിയില്‍നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തെത്തിയപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. മണിപ്പൂരിലെ സേനാപതി സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷമാണ് ജെഎന്‍യുവില്‍ പഠനത്തിന് ചേര്‍ന്നത്. പശ്ചിമേഷ്യ എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്തു വരികയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ ഒക്്ബടോര്‍ 15 മുതല്‍ ജെ.എന്‍യുവില്‍ സമരം നടന്നു വരികയാണ്. ഇതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ മരണ വാര്‍ത്ത് പുറത്ത് വിന്നിരിക്കുന്നത്.എബിവിപി പ്രവര്‍ത്തകരുടെ കൂട്ട മര്‍ദ്ദനത്തിന് പിന്നാലെ നജീബിനെ കാണാതായത്.