
കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബിജെപി പ്രവര്‍ത്തകനായ രമിത്ത് ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്നത് പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്ത് വച്ചാണ് രമിത്തിനെ കൊലപ്പെടുത്തിയത്. രമിത്തിന്റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രമിത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. രമിത്തിന്റെ പിതാവിനേയും ഇതേ പോലെ മുമ്പ് കൊലപെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകനായ മോഹനന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടത്. മോഹനന്‍ കൊല്ലപ്പെട്ട് രാവിലെ 10 മണിയോടെയായിരുന്നു. ഇന്നും ഏതാണ്ട് അതേസമയം തന്നെയാണ് രമിത്തും കൊല്ലപ്പെട്ടത്. ഇന്നലെ കണ്ണൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. വൈകീട്ട് 6 മണിയോടെ ഹര്‍ത്താല്‍ അവസാനിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പലയിടത്തും വ്യാപക സംഘര്‍ഷം നടന്നിരുന്നു.