പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന കല്ലട ബസും ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്; ആറു പേര്‍ക്ക് പരിക്ക്; ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം

ഉദൂര്‍: പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.തിരുവനന്തപുരം സ്വദേശി സുധീര്‍, കര്‍ണ്ണാടക സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. ബാംഗ്ലൂരുലേക്ക് പോകുകയായിരുന്ന കല്ലട ബസ് ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. പുലര്‍ച്ചെ നാല് മുപ്പതിന് പാലക്കാട് ഉദൂര്‍ കഞ്ഞിക്കോട് വച്ചായിരുന്നു  അപകടം. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.ഡ്രൈവര്‍ക്ക് പുറമെ ആറ് യാത്രക്കാര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരെ മറ്റൊരു ബസ്സിലേക്ക് മാറ്റി. ബസ്സിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം എന്നു കരുതുന്നു.

© 2025 Live Kerala News. All Rights Reserved.