മലയാളികളുടെ തിരോധാനം തല്‍പരകക്ഷികള്‍ മുതലെടുപ്പ് നടത്തുന്നു; മുസ്ലിംവിരുദ്ധ വികാരം അഴിച്ചുവിടുന്നവരെ ഒറ്റകെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള തല്‍പരകക്ഷികളുടെ മുതലെടുപ്പിനെതിരെയും മുസ്ലിംവിരുദ്ധ വികാരം അഴിച്ചുവിടുന്നതിനെതിരെയും ഒറ്റകെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഭീകരവാദത്തിന് മതം അടിസ്ഥാനമല്ലെന്നും മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുടെ എണ്ണം 21 ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുമായി യോജിച്ചുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ വ്യക്തമാക്കിയത്.

© 2025 Live Kerala News. All Rights Reserved.