നിശ്ചിത സമയത്തിനുള്ളില്‍ ഫയല്‍ നീങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടും; പ്രവൃത്തി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം; പോസ്റ്റീവ് ഫയല്‍നോട്ട സംവിധാനം വരണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഫയലുകള്‍ നീങ്ങിയില്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടും. പ്രവൃത്തി സമയത്ത് ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതടക്കമുള്ള സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓഫീസ് കാര്യങ്ങള്‍ നോക്കുന്നതിനിടക്ക് സാഹിത്യ വാസന ഉണര്‍ത്താന്‍ നില്‍ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നെഗറ്റീവ് ഫയല്‍ നോട്ട സംവിധാനമാണ് ഇപ്പോള്‍ കേരളത്തില്‍ ഉളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യം എങ്ങനെ തളളികളയാം എന്നതാണ് ഈ രീതിയെന്നും ഇത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റിവ് ഫയല്‍ നോട്ട സംവിധാനം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.

© 2025 Live Kerala News. All Rights Reserved.