യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടില്‍ നിന്ന് മോചിപ്പിക്കണം; സ്‌കൂളുകളില്‍ യോഗപരിശീലനം ആലോചനയിലെന്ന് മുഖ്യമന്ത്രി

കൊല്ലം: യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടില്‍ നിന്ന് മോചിപ്പിക്കണമെന്നും സംസ്ഥാനത്തെ സ്‌കൂളുകളില്‍ യോഗ പരിശീലനം ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടികളില്‍ നിന്ന് യോഗയെ മോചിപ്പിച്ചാലേ വലിയോരു വിഭാഗം ജനങ്ങള്‍ക്ക് ഗുണമുണ്ടാകുയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരീരത്തിനും മനസ്സിനും ബലം നല്‍കുന്ന വ്യായമമുറയാണ് യോഗയെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്ററിന്റെ കൊല്ലത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ പരിശീലനം സംബന്ധിച്ചുള്ള അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ക്കിടെയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.

© 2025 Live Kerala News. All Rights Reserved.