2021ഓടെ സ്മാര്‍ട് സിറ്റി പ്രവര്‍ത്തന സജ്ജമാകും; ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 2021ഓടെ കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ണ്ണമായും സജ്ജമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടുപോകും. കരാറില്‍ വ്യക്തമാക്കിയിട്ടുളള എല്ലാ കമ്പനികളുടെയും പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പുവരുത്തും. മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ഐടി ഉപയോഗങ്ങള്‍ക്ക് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കില്ല. അത്തരത്തില്‍ ഐടി ഇതര മറ്റാവശ്യങ്ങള്‍ക്കായി ഈ ഭൂമി ഉപയോഗിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.