മുംബൈ: ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ രണ്‍ബീര്‍ കപൂര്‍-കത്രീന കൈഫ് പ്രണയം പാതിവഴിയില്‍ നിലയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു അടുത്തിടെ വരെ ഉണ്ടായിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുന്നുന്നുവെന്നാണ് പുതിയ ബോളിവുഡ് സംസാരം.
രണ്‍ബീറിന്റെ പൂര്‍വകാമുകിയായ ദീപിക പദുക്കോണുമായുള്ള സൗഹൃദമാണ് വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ തീയറ്ററുകളില്‍ ശ്രദ്ധ നേടിയ തമാശയിലെ ദീപിക പദുക്കോണുമായുള്ള രണ്‍ബീറിന്റെ കോമ്പിനേഷന്‍ സീനുകള്‍ കത്രീനക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രണ്‍ബീറിന്റെയും കത്രീനയുടെയും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഇരുവരും ഒന്നിക്കില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.