തിരുവനന്തപുരം: മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നിരവധി സൂപ്പര്‍ഹിറ്റുകളുടെ കൂട്ടുകെട്ടായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. അടുത്തിടെ ഈ കൂട്ടുകെട്ടിന്റെ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ഗീതാഞ്ജലിയായിരുന്നു ഇരുവരുടെയും കൂട്ടുക്കെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. .മോഹന്‍ലാലിനെയും അപര്‍ണ ഗോപിനാഥിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് നേരത്തെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. സെപ്തംബറില്‍ ഷൂട്ടിങ് ആരംഭിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷെഡ്യൂളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ചിത്രീകരണം നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് ബിഗ് ബജറ്റ് ചിത്രത്തിന് മുമ്പ് പ്രിയദര്‍ശന്‍ ഒരു ചെറിയ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണത്രേ. മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രത്തിലും നായകനായി എത്തുന്നത്. വിദേശത്ത് അവധി ആഘോഷിക്കാനായി പോയ മോഹന്‍ലാല്‍ മടങ്ങിയെത്തിയാലുടന്‍ ചിത്രീകരണം ആരംഭിക്കും.