ഓകെ കണ്‍മണി ഹിന്ദിയിലേക്കും; റീമേക്കിലും ദുല്‍ഖറും നിത്യയുംതന്നെയാണ് കേന്ദ്രകഥാപാത്രങ്ങളെന്ന് മണിരത്‌നം

മുംബൈ: മണിരത്‌നത്തിന്റെ ഹിറ്റ് ചിത്രമായ ഓകെ കണ്‍മണി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോഴും ദുല്‍ഖര്‍ സല്‍മാനും നിത്യാമേനോനും തന്നെ നായികാ-നായകന്‍മാര്‍.
മണിരത്‌നത്തിന്റെ അലൈപായുതെയ്ക്ക് ശേഷം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രമാണ് ഒകെ കണ്‍മണി. ശ്രദ്ധ കപൂറും ആദിത്യ ചോപ്രയുമാണ് ഓകെ കണ്‍മണിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഹിന്ദി റീമേക്കിങില്‍ അഭിനയിക്കാനും ഏറ്റവും അനിയോജ്യര്‍ ദുല്‍ഖറും നിത്യ മേനോനും തന്നെയെന്നാണ മണിയുടെ നിലപാട്. ഒകെ കണ്‍മണിയുടെ ഹിന്ദി റീമേക്കിങിന്റെ ചര്‍ച്ചകള്‍ നടന്നുക്കൊണ്ടിരിക്കുകയാണല്ലോ. ഹിന്ദിയിലും ദുല്‍ഖറിനെയും നിത്യാ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കാന്‍ മണിരത്‌നം ഷാദ് അലിയോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.