പതിനാറും പതിനെട്ടും വയസ്സില്‍ രഹസ്യമായി ആവേശത്തോടെ ചെയ്യുന്നത് പ്രായം കൂടുമ്പോള്‍ തള്ളിപ്പറയും; ആഗ്രഹങ്ങളും താല്‍പര്യങ്ങളും മൂടിവെച്ച് സദാചാരം പ്രസംഗിക്കുന്നവരാണ് മലയാളികളെന്നും നടി ഷക്കീല

ചെന്നൈ: . പതിനാറും പതിനെട്ടും വയസ്സില്‍ രഹസ്യമായി ആവേശത്തോടെ ചെയ്യുന്ന പലതും മുപ്പതും നാല്‍പ്പതും വയസ്സില്‍ തള്ളിപ്പറയും. മലയാളികള്‍ അനാവശ്യമായ സദാചാരബോധത്തിന് അടിമകളാണെന്നും ഒരു കാലത്ത് മലയാളികളുടെ സിരകളില്‍ ചൂടുപകര്‍ന്ന സെക്‌സ് ബോംബ് ഷക്കീല. മാതൃഭൂമിയുടെ സ്റ്റാര്‍ സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇങ്ങനെ പ്രതികരിച്ചത്.

s4

 

തമിഴ്, തെലുങ്ക് പ്രേക്ഷകരെല്ലാം എന്നെ ചേച്ചിയെന്നു വിളിച്ചു അടുത്തുവന്നു സംസാരിക്കാന്‍ തയ്യാറാകുന്നു. മലയാളത്തില്‍ പരസ്യമായി അടുപ്പം കാണിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. മലയാളികള്‍ക്ക് തന്റേടം കുറവാണ്, നിലപാടുകള്‍ പരസ്യപ്പെടുത്താന്‍ ഭയപ്പെടുന്നവരാണ് വലിയൊരുപക്ഷം. ആഗ്രഹങ്ങളും താല്‍പ്പര്യങ്ങളും മൂടിവെച്ച് സദാചാരം പ്രസംഗിക്കാന്‍ മിടുക്കരാണവര്‍. ചെന്നൈയില്‍ ഭിന്നലിംഗക്കാര്‍ക്ക് കൈത്താങ്ങായി കഴിയുകയാണിവര്‍.

s2

ഗ്ലാമര്‍സായി അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ മലയാളത്തില്‍ നിന്നുള്‍പ്പെടെ തനിക്കിപ്പോള്‍ അവസരങ്ങള്‍ വരുന്നില്ല. സിനിമാതാരങ്ങള്‍ ചിത്രീകരണങ്ങള്‍ക്കപ്പുറത്തുള്ള പലവേദികളിലും സജീവമാകാറുണ്ട്. ഷക്കീലയെ അതിനും ആരും ക്ഷണിക്കുന്നില്ല. മലയാളത്തിലെ സെക്‌സ് ബോംബായാണ് എന്നെ പലരും കാണുന്നത. രഹസ്യമായി എന്റെ സിനിമകള്‍ കാണുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. എന്നേക്കാള്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന താരങ്ങള്‍ മലയാളത്തില്‍ എനിക്കു മുമ്പും പിമ്പും ഉണ്ടായിട്ടുണ്ട്.

hqdefault

എന്നാല്‍ എനിക്ക് മാത്രം എങ്ങനെ അത്തരമൊരു ഇമേജ് വന്നു എന്നറിയില്ല. പൊതുവേദിയൊരുക്കി എന്നെയാരും ഇതുവരെ ക്ഷണിച്ചിട്ടില്ല. തന്റെ ആത്മകഥ സിനിമയാക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളത്തിലുള്‍പ്പെടെയാണുദ്ധേശിക്കുന്നതെന്നും പി. പ്രജിത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല പറയുന്നു.

© 2024 Live Kerala News. All Rights Reserved.