പ്രളയത്തില്‍ നിന്ന് നീന്തിക്കടന്ന് നടി കാതല്‍ സന്ധ്യ വിവാഹിതയായി; ആഡംബരങ്ങളില്ലാതെയാണ് ഗുരുവായൂര്‍ നടയില്‍ വെങ്കിടേഷ് ചന്ദ്രശേഖര്‍ സന്ധ്യയ്ക്ക് വരണമാല്യം ചാര്‍ത്തിയത്

ഗുരുവായൂര്‍: ചെന്നൈ പ്രളയത്തിലകപ്പെട്ട നടി കാതല്‍ സന്ധ്യയും കുടുംബവും ഏറെ പ്രയ്തനിച്ചാണ് പുറത്തുകടന്നത്. പറഞ്ഞ തിയ്യതിക്ക് ആര്‍ഭാടമില്ലാതെ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വിവാഹിതയായി. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കിട് ചന്ദ്രശേഖരനാണ് വരന്‍. വിവാഹം ആഘോഷപൂര്‍വമാക്കാന്‍ തന്നെയായിരുന്നു തീരുമാനിച്ചത്. ക്ഷണക്കത്തും വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ തയ്യാറാക്കി കാത്തിരുന്നപ്പോഴാണ് ചെന്നൈയില്‍ പ്രളയമുണ്ടായത്. വടപളനിയിലെ ആറാം നമ്പര്‍ ഫ്‌ളാറ്റില്‍ സന്ധ്യയും കുടുംബവും കുടുങ്ങിപ്പോയി.

k4

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അശോക് നഗറിലെ ചന്ദ്രശേഖറിന്റെ കുടുംബവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇരുകുടുംബങ്ങളും ഫോണില്‍ ബന്ധപ്പെട്ടു. വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ കാറില്‍ കയറ്റിയപ്പോള്‍ എഞ്ചിനൊപ്പം വെള്ളം. ഒടുവില്‍ കാര്‍ തള്ളി, വെള്ളമില്ലാത്ത ഇടത്ത് എത്തിച്ച സ്റ്റാര്‍ട്ടാക്കി. ബസ് വടകയ്ക്ക് വിളിച്ച് ഇരുകുടുംബങ്ങളും ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ഗുരുവായൂരില്‍ എത്തി. പ്രളയത്തിന്റെ കര നീന്തിക്കടന്ന് സന്ധ്യയ്ക്കും ചന്ദ്രശേഖറിനും മാംഗല്യം. വിവാഹത്തിന് മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുമെന്ന് സന്ധ്യയുടെ രക്ഷിതാക്കള്‍ അറിയിച്ചു.

k3
കൊച്ചിക്കാരിയായ സന്ധ്യ, കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ 2004 ലാണ് സിനിമയില്‍ അരങ്ങേറുന്നത്. ആദ്യ ചിത്രത്തിന് തന്നെ തമിഴ് നാട് സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള സ്‌പെഷ്യല്‍ പുരസ്‌കാരം നേടി. അങ്ങനെ വെറും സന്ധ്യ കാതല്‍ സന്ധ്യയായി. അതോടെ തമിഴില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചു തുടങ്ങി.
ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന മലയാള സിനിമയിലൂടെ 2015 ലാണ് സന്ധ്യ മലയാളത്തില്‍ അഭിനയിക്കുന്നത്.

k2

സിനിമ പരാജയമായിരുന്നെങ്കിലും സന്ധ്യ എന്ന നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധ നേടി മലയാളത്തിനും തമിഴിനും പുറമെ കന്നടയിലും തെലുങ്കിലും സന്ധ്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞെങ്കിലും സന്ധ്യ അഭിനയം തുടരുമെന്നാണ് അറിയുന്നത്. കരാറൊപ്പിട്ട ചിത്രങ്ങള്‍ തമിഴിലും മലയാളത്തിലും ചെയ്യാനുണ്ട്. രാജേഷ് പിള്ളയുടെ വേട്ട എന്ന മലയാള സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിവാഹശേഷം ഇനി കാതലിക്കാനാണ് സന്ധ്യയുടെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.