പുതിയ ഗെറ്റപ്പുമായി ഫഹദ്; എഴുപത് ലക്ഷം ലൈക്കുമായി നസ്രിയ

കൊച്ചി: അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പുതിയ ലൂക്കുമായി ഫഹദ് ഫാസില്‍. എഴുപത് ലക്ഷം ലൈക്കുമായി എഫ്ബിയില്‍ മുന്നേറുന്ന ഭാര്യ നസ്രിയയുമൊന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫേസ്ബുക്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫഹദിന്റെ പുതിയ ഗെറ്റപ്പിന്റെ ഫോട്ടോ പ്രചരിച്ചിരുന്നു. പ്രേക്ഷകരുടെ മുന്നില്‍ ജനപ്രീതിയുടെ ഉയര്‍ന്ന ഗ്രാഫില്‍ നില്‍ക്കുമ്പോഴായിരുന്നു അപ്രതീക്ഷിത വിവാഹ പ്രഖ്യാപനവുമായി നസ്രിയ സിനിമയില്‍ നിന്നു പിന്‍മാറിയത്.

fahad-nazriya.jpg.image.784.410

മലയാള സിനിമയില്‍ ഏറെക്കാലത്തിനു ശേഷം യുവനടിമാരില്‍ ശക്തമായ സാന്നിധ്യമായി നസ്രിയ മാറുമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴായിരുന്നു പിന്‍മാറല്‍. ചിത്രത്തില്‍ ഇരുവരുമാണോ നായികാ-നായകന്‍മാര്‍ എന്നറിഞ്ഞാല്‍മതി ആരാധകര്‍ക്ക്.

© 2024 Live Kerala News. All Rights Reserved.