ഒടുവിൽ ബാലപറയുന്നു ഞങ്ങൾ പിരിയുന്നു

നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുകയാണെന്ന വാർത്തയ്ക്ക് സ്ഥിതീകരണമായി.ബാലതന്നെയാണ് ഈ വാർത്തയ്ക്ക് ഇപ്പോൾ സ്ഥിതീകരണം നൽകിയിരിക്കുന്നത്‌.ഒരു പ്രമുഖ മാധ്യമാത്തോടാണ് ബാല അമൃതയുമായി പിരിയുകയാണെന്ന വെളിപ്പെടുത്തൽ നടത്തിയത് .

ആരെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്നും പിരിയുന്നതിന്റെ കാരണങ്ങളൊന്നും പറയാനാകില്ലെന്നും ബാല വ്യക്തമാക്കുന്നു . ഇനി ഈ ലോകത്ത് മകളാണ് തനിക്കെല്ലാം അവള്‍ക്കു വേണ്ടിയാകും ഇനിയുള്ള ജീവിതം ബാല കൂട്ടിച്ചേർത്തു . ഈ മാസം അവസാനത്തോടെ വിവാഹമോചനടപടികളുമായി മുന്നോട്ട് പോകുമെന്നും ബാല പറഞ്ഞു.

നേരത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നവിവാഹ മോചന വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അമൃതരംഗത്തെത്തിയിരുന്നു

ബാലയുടെയും അമൃതയുടെയും പ്രണയവിവാഹമായിരുന്നു.ഒരു ചാനൽ റിയാലിറ്റി ഷോയിൽ വച്ചാണ് ഇരുവരുടെയും പ്രണയം ആരംഭിച്ചത് . 2010ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് വയസ് പ്രായമുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട് അവന്തിക എന്നാണ് പേര്.

തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത.

© 2024 Live Kerala News. All Rights Reserved.