പോളണ്ടില്‍ നിന്ന് ബര്‍തോഷ് കൊച്ചിയിലെത്തി; ലക്ഷ്യം മോഹന്‍ലാലിനെ കാണുക; വീല്‍ചെയറിലാണ് ബര്‍തോഷിന്റെ ജീവിതം

കൊച്ചി: ജന്മാനായുള്ള ശാരീരിക വൈഷമ്യത്തിന് ഫുള്‍സ്‌റ്റോപ്പിട്ടാണ് വീല്‍ചെയറുമായി പോളണ്ടുകാരന്‍ ബര്‍തോഷ് ഷര്‍നോട്ട കൊച്ചിയിലെത്തിയത്. മോഹന്‍ലാലിനെ കാണുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം മലയാള സിനിമയെക്കുറിച്ച് പഠിക്കാനും. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ സുപരിചിതനായ ബര്‍തോഷ് ഷര്‍നോട്ടയാണ് തന്റെ പ്രിയതാരത്തെ കാണാന്‍ പോളണ്ടില്‍ നിന്ന് കൊച്ചിയിലെത്തിയത്. പത്ത് ദിവസം കൊച്ചിയില്‍ ചിലവഴിക്കും. തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്വഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ച്ചെയറിലാണ്.

lal

 

പോളണ്ടിലുള്ള ആരാധകരന്റെ കാര്യം മോഹന്‍ലാലിനും അറിയാം. കൊച്ചിയിലെത്തുന്നതും മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹവും ബര്‍തോഷ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. പോളിഷ് ഭാഷയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ച് ബ്ലോഗുകളും ലേഖനങ്ങളും എഴുതാറുമുണ്ട് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് പ്രബന്ധം തയ്യാറാക്കി വരികയാണ്. മോഹന്‍ലാലിനെക്കുറിച്ച് വിക്കിപീഡിയ പേജിലെ പോളിഷ് ഭാഷയിലുള്ള വിവരണം തയ്യാറാക്കിയതും ബര്‍തോഷാണ്. ദൃശ്യം ആണ് ബര്‍തോഷ് അവസാനം കണ്ട ലാല്‍ ചിത്രം. മോഹന്‍ലാല്‍, എം.ജി.ആര്‍ ആയി അഭിനയിച്ച ഇരുവര്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. സിനിമയില്‍ മോഹന്‍ലാലിനോടാണ് കടുത്ത ആരാധന ബര്‍തോഷിന്.

© 2024 Live Kerala News. All Rights Reserved.