പ്രളയം വിതച്ച ദുരിതത്തില്‍ നിന്ന് രക്ഷതേടി നടി കനിഹയും വീടുവിട്ടു; പുറത്തിറങ്ങാനാവാതെ ദിവസങ്ങളോളം കുടുങ്ങിയെന്നും നടി

ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് പ്രളയത്തിലമര്‍ന്ന ചെന്നൈയില്‍ നിന്ന് നടി കനിഹയും വീടുവിട്ടു. അവസ്ഥയില്‍ മാറ്റമില്ലാതെ വന്നപ്പോള്‍ വീട് വിട്ട് പോകുകയല്ലാതെ താരത്തിനും കുടുംബത്തിനും മറ്റൊരു വഴിയുണ്ടായിരുന്നില്ല. വീടിന് ചുറ്റും വെള്ളമാണ്, ഒന്ന് പുറത്ത് ഇറങ്ങാന്‍ കഴിയാതെ ഒരു മാസത്തോളമായി കനിഹയും കുടുംബവും വീടിനുള്ളില്‍ തന്നെ കുടുങ്ങി കിടക്കുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പോലും കഴിയാതെ വീടിനുള്ളില്‍ തന്നെയാണ്. ഇനിയും വീടിനുള്ളില്‍ ദിവസങ്ങള്‍ തള്ളി നീക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് കനിഹയും കുടുംബവും വീടു വിട്ടിറങ്ങുന്നത്. കനിഹ തന്നെയാണ് വീട് വിട്ടു പോകുന്നത് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ചെന്നൈയില്‍ നിന്ന് കൂടുതല്‍ ആളുകളുടെ പലായനം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.