മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന്‍ അണിയറയില്‍; ചിത്രത്തിലൊരുക്കുന്നത് ഹെവി ആക്ഷന്‍ സ്വീക്കന്‍സുകള്‍

കൊച്ചി: മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്‍ അണിയറയില്‍ ഒരുങ്ങുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് ആഴ്ചകള്‍ മുമ്പു തന്നെ ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരിക്കുന്നു. എന്നാല്‍ മലയാളത്തില്‍ ടിക്കറ്റ് ബുക്കിംഗ് റിലീസിന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് സാധാരണ ആരംഭിക്കുക. എന്നാല്‍ പതിവുകള്‍ തെറ്റിച്ചുകൊണ്ട്്റിലീസിന് അഞ്ചു മാസം മുമ്പു തന്നെ പുലിമുരുകന്റെ ആദ്യ ഷോയുടെ ടിക്കറ്റുകള്‍ വിറ്റുപോയത്്.

ആലപ്പുഴ പങ്കജ് തിയറ്ററില്‍ പുലിമുരുകന്റെ ആദ്യഷോയുടെ ടിക്കറ്റ് ക്ലോസ് ചെയ്തു കഴിഞ്ഞു. മോഹന്‍ലാല്‍ ആരാധകരാണ് മാസങ്ങള്‍ക്ക് മുമ്പു തന്നെ പുലിമുരകന്റെ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിട്ടാണ് പുലിമുരുകന്‍ ഒരുക്കുന്നത്. വൈശാഖ് ഒരുക്കുന്ന ഈ ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രാഫറായി എത്തുന്നത് പീറ്റര്‍ ഹെയ്‌നാണ്. ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഹെവി ആക്ഷന്‍ സ്വീക്കന്‍സുകളാണ് ഉള്ളത്. പത്ത് പുലികളുമായി ലാലിന്റെ ആക്ഷന്‍ സ്വീക്കന്‍സ് ഈ ചിത്രത്തിലുണ്ട്. ചിത്രത്തിന് കിട്ടുന്ന വന്‍ പ്രശസ്തിയാണ് സിനിമയുടെ ആകാംക്ഷയും വര്‍ദ്ധിപ്പിക്കുന്നത്. നരസിംഹത്തിന് ശേ്ഷം മോഹന്‍ലാലിന്റെ കള്‍ട്ട് ഫിഗര്‍ പരമാവധി ആഘോഷിക്കുന്ന ചിത്രം പുലിമുരുകനാവും.

© 2024 Live Kerala News. All Rights Reserved.