മുക്ത വീണ്ടും അഭിനയരംഗത്തേക്ക്; പ്രസാദിനൊപ്പം അഭിനയിക്കാന്‍ മടിയുണ്ടായിരുന്നു

ചെന്നൈ: വിവാഹശേഷവും അഭിനയം തുടരാനാകുന്നതിന്റെ ലഹരിയിലാണ് നടി മുക്ത. തിരിച്ചുവരവിന് ഭര്‍ത്താവ് റിങ്കുവിന്റെ പിന്തുണയുമുണ്ട് മുക്തയ്ക്ക്. ജ്യോതിര്‍മയിക്കും ആന്‍ ആഗസ്റ്റിനും റിമ കല്ലിങ്കലിനുമൊക്കെ പിന്നാലെ ഇതാ മുക്തയും ഏറെ പ്രതീക്ഷയോടെയാണ് തിരിച്ചെത്തുന്നത്. കാതലില്‍ വിഴുന്തേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പിവി പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രസാദ് തന്നെയാണ് നായകനും. പ്രസാദിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആദ്യം മടിയുണ്ടായിരുന്നെന്നും എന്നാല്‍ പിന്നീട് ചില രംഗങ്ങളില്‍ പ്രസാദിന്റെ അഭിനയം കണ്ടപ്പോള്‍ ആ മടി മാറിയെന്നും മുക്ത പറഞ്ഞു. ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും പ്രസാദ് തയ്യാറാണ്.

02-1449026621-muktha-back-01

കോളിവുഡില്‍ മികച്ച തുടക്കംം കാഴ്ച്ചവെച്ച മുക്ത തമിഴിലൂടെ തന്നെയാണ് തിരിച്ചുവരുന്നതും. ടൈറ്റില്‍ റോളിലാണ് മുക്ത എത്തുന്നത്. ശകുന്തള എന്ന നഴ്‌സ് ആണ് കഥാപാത്രം. ചിത്രത്തില്‍ ഗ്ലാമര്‍സല്ലെങ്കിലും തുടര്‍ന്ന് ഗ്ലാമര്‍ റോളില്‍ അഭിനയിക്കുമോയെന്ന കാര്യത്തില്‍ മുക്ത നിലപാട്  വ്യക്തമാക്കിയിട്ടില്ല. മുമ്പ് തമിഴില്‍ ഏറ്റവും ഗ്ലമാര്‍സായ നടിമാരില്‍ ഒരാളായിരുന്നു മുക്ത

© 2024 Live Kerala News. All Rights Reserved.