മഞ്ജുവാര്യര്‍ക്ക് പരസ്യചിത്രസംവിധായകനുമായി പ്രണയമുണ്ടെന്നത് ഗോസിപ്പോ? നിലപാട് വ്യക്തമാക്കാതെ മഞ്ജു

കൊച്ചി: തന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയ പരസ്യചിത്രത്തിന്റെ സംവിധായകനുമായി മഞ്ജുവാര്യര്‍ പ്രണയത്തിലാണെന്ന കഥ സോഷ്യല്‍ മീഡിയയിലും ലൊക്കേഷനുകളിലും പ്രചരിക്കുമ്പോഴും നിലപാട് വ്യക്തമാക്കാതെ നടി. ഫേസ്ബുക്കില്‍ വളരെ സജീവമാണ് മഞ്ജു വാര്യര്‍. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ചിന്തകളും ഓര്‍മകളും ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുള്ള മഞ്ജു ആരാധകരോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യമമായും ഫേസ്ബുക്കിനെ ഉപയോഗിക്കുന്നു. എന്നിട്ടും എന്താണ് മഞ്ജു ഇപ്പോള്‍ പ്രചരിയ്ക്കുന്ന പ്രണയ ഗോസിപ്പുകളോട് പ്രതികരിക്കാത്തത്. തന്റെ വിവാഹ മോചന വിഷയത്തില്‍ പോലും കിംവദന്തികള്‍ പരന്നപ്പോള്‍ ഫേസ്ബുക്കിലൂടെ അതിന് വിശദീകരണവുമായി എത്തിയതാണ് മഞ്ജു. വാര്‍ത്തയോട് ഇതുവരെ മഞ്ജു വാര്യര്‍ നേരിട്ടോ അല്ലാതെയോ പ്രതികരിച്ചില്ല എന്നത് ആരാധകരില്‍ സംശയമുണ്ടാക്കുന്നു. ഫേസ്ബുക്കിലൂടെ പോലും മഞ്ജു ഒരക്ഷരം മിണ്ടിയിട്ടില്ല. അതിന് ശേഷവും ഫേസ്ബുക്കില്‍ മഞ്ജു സജീവമായിരുന്നു.

man

അത്രയേറെ ഗുരുതരമായ ആരോപണമാണ് മഞ്ജുവിനെതിരെ നടന്നുകൊണ്ടിരിയ്ക്കുന്നത്. പ്രണയ ബന്ധം അറിഞ്ഞ പരസ്യ സംവിധായകന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നു വരെ വാര്‍ത്തകളും ഇതിനകം പുറത്തു വന്നു. എന്നിട്ടും മഞ്ജു വാര്യര്‍ മിണ്ടിയില്ല. സ്വകാര്യ വിഷയമയതുകൊണ്ടാകും നടി പ്രതികരിക്കാത്തതെന്ന് ആശ്വാസംകൊള്ളുകയേ ആരാധകര്‍ നിവൃത്തിയുള്ളു.

© 2024 Live Kerala News. All Rights Reserved.