മലയാള ചലചിത്ര സംവിധായകന്‍ ഷൂട്ടിംഗിനിടെ മരിച്ചു; വില്ലനായത് ശൈത്യം; അതിശൈത്യത്തില്‍ വിറങ്ങലിച്ച് ലഡാക്ക് മലമടക്കുകള്‍

ശ്രീനഗര്‍: കടുത്ത ശൈത്യത്തെത്തുടര്‍ന്ന് മലയാളി ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യ (33)നാണ് ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചത്. സാജന്‍ സമായ എന്നാണ് ചലച്ചിത്രരംഗത്ത് അറിയപ്പെടുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. ഈയിടെ പ്രകാശനം ചെയ്ത സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്. മൈനസ് 24 ഡിഗ്രിയാണ് ലഡാക്കിലെ ഇപ്പോഴത്തെ താപനില. അതിശൈത്യം മൂലം തളര്‍ന്നുവീണ സാജനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലായിരുന്നു. സിനിമയില്‍ വേഷം ചെയ്യേണ്ടിയിരുന്ന തണുപ്പ് കാരണം ചിത്രീകരണം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം മടങ്ങുകയാണ് ഉണ്ടായത്. തൃശൂര്‍ സ്വദേശിയായ സാജന്‍ നേരത്തെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല. ദി ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകരായ ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. വ്യത്യസ്ത പ്രമേയങ്ങളുമായി മലയാളത്തിലേ്ക്ക് കടന്നുവന്ന യുവ സംവിധായകനായിരുന്നു സാജന്‍ കുര്യന്‍.

© 2024 Live Kerala News. All Rights Reserved.