ജെയിംസ് ഡീന്‍ പിടിച്ചുതാഴെയിട്ട് ബലാത്സംഗം ചെയ്തു.; പോണ്‍താരത്തിനെതിരെ മുന്‍കാമുകി സ്‌റ്റോയയാണ് ആരോപണം ട്വീറ്റ് ചെയ്തത്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പോണ്‍ താരവും സംവിധായകനുമായ ജെയിംസ് ഡീന്‍ തന്നെ ബലാത്സംഘം ചെയ്‌തെന്നാരോപിച്ച് മുന്‍ കാമുകി സ്റ്റോയ മൈക്ര ബ്ലോഗിംഗ് സൈറ്റില്‍ ട്വീറ്റ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡീനിന്റെ മുന്‍ കാമുകിയും പോണ്‍ താരവുമായ സ്‌റ്റോയ ട്വിറ്ററില്‍ ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ദി ഫ്രിസ്‌കി എന്ന മാഗസിനില്‍ സെക്‌സ് കോളം കൈകാര്യം ചെയ്തുവരികയായിരുന്നു ജെയിംസ് ഡീന്‍. എന്നാല്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു എന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡീനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മാഗസിന്‍ എഡിറ്ററായ അമേലിയ മക്‌ഡൊണല്‍ പരേ തീരുമാനിക്കുകയായിരുന്നു. ഞാന്‍ വേണ്ട എന്ന് പറഞ്ഞിട്ടും കേട്ടില്ല എന്നാണ് സ്‌റ്റോയ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

stoya

ജെയിംസ് ഡീന്‍ പിടിച്ചുതാഴെയിട്ട് ബലാത്സംഗം ചെയ്തു. മുന്‍ കാമുകിയുടെ ഈ വെളിപ്പെടുത്തല്‍ ഡീനിന് നാണക്കേടായി. പതിനെട്ടാം വയസ്സില്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയ ആളാണ് ഡീന്‍. സ്വകാര്യ ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്ത്രീകളെ ബഹുമാനിക്കാന്‍ തനിക്കറിയാം എന്നാണ് ഡീന്‍ ഇതിനോട് പ്രതികരിച്ചത്. ഡീനിന്റെ പ്രതികരണം കൂടി വന്നതോടെ സോളിഡാരിറ്റി വിത് സ്‌റ്റോയ എന്ന ഹാഷ് ടാഗില്‍ ആളുകള്‍ ട്വീറ്റ് ചെയ്ത് തുടങ്ങി. അമേരിക്കയിലെ പ്രശസ്ത പോണ്‍ താരങ്ങളാണ് സ്‌റ്റോയയും ഡീനും. ലക്ഷക്കണക്കിന് പേരാണ് ഇരുവരുടെയും ട്വിറ്റര്‍ പേജ് ഫോളോ ചെയ്യുന്നത്. മറ്റൊരു പോണ്‍ താരമായ ജോന്നാ ഏഞ്ചലും സ്‌റ്റോയയെ പിന്തുണച്ച് രംഗത്തെത്തി. ജെയിംസ്് ഡീനിന്റെ മുന്‍ കാമുകിയാണ് ജോന്നായും. പ്രശസ്തരായ പോണ്‍ താരങ്ങളായ ഇരുവരും. 2013 ലാണ് ഡേറ്റിംഗ് തുടങ്ങിയത്. 2014 ല്‍ ഇവര്‍ പിരിഞ്ഞു. ഇതിന് ശേഷമാണ് ബലാത്സംഘം ചെയ്തതെന്നാണ് സ്‌റ്റോയയുടെ ആരോപണം.

© 2024 Live Kerala News. All Rights Reserved.