പൃഥ്വിരാജ്, തൊടുന്നതെല്ലാം പൊന്നാക്കുന്ന പ്രതിഭാധനന്‍; അഭിനയ മികവിന്റെ രാജകുമാരന്‍

പ്രിന്‍സി ആമി

10488180_684766218256819_4962155764299859753_n

അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുകയും വ്യത്യസ്ഥതയാര്‍ന്ന കഥയും മാജിക്കല്‍ ട്രീറ്റ്‌മെന്റുംകൊണ്ടും മലയാള സിനിമ പുതിയ ട്രാക്കിലാണിപ്പോള്‍. ടിപ്പിക്കല്‍ സിനിമാരീതികളില്‍ നിന്ന് മാറിയുള്ള നടത്തം. സംവിധായകരുടെ കൈയടക്കംതന്നെയാണ് ഈ മാറ്റത്തിന്റെ മുഖമുദ്രയെന്ന് നിസംശയം പറയാമെങ്കിലും അഭിനയശേഷിയുടെ ആത്മബലത്തിലുള്ള നടീ-നടന്‍മാരുടെ പെര്‍ഫോമന്‍സ്‌കൂടി ഇതില്‍ അവിഭാജ്യഘടമാകുന്നു. അവിടെ പൃഥ്വിരാജ് എന്ന നടന്റെ കോണ്‍ട്രിബ്യൂഷന്‍ നാം തിരിച്ചറിയേണ്ടതുണ്ട്്. മോഹന്‍ലാല്‍-മമ്മൂട്ടി സ്റ്റാര്‍ഡം മറികടക്കാന്‍ മലയാളസിനിമയയില്‍ അഭിനയശേഷിയും കൈയ്യടക്കവുകൊണ്ട് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് പൃഥ്വിരാജിന് മാത്രമാണെന്ന് അദേഹത്തിന്റെ െൈകയ്യൊപ്പ് വീണ ചിത്രങ്ങളുടെ നേര്‍സാക്ഷ്യം. രഞ്ജിത് കണ്ടെത്തിയ നന്ദനത്തിലെ മനുവില്‍ നിന്നുള്ള പൃഥ്വിയുടെ ദൂരം ചെന്നുതൊടാനാവാത്തത്ര അകലത്തിലാണ്. ഒരു വികൃതി കാമുകനില്‍ നിന്ന് ഒരു ആക്ഷന് ഹീറോ അഭിനേതാവ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍്ഷമായി പൃഥ്വിക്ക് സിനിമയോടുള്ള സമീപനം തന്നെ മാറി എന്ന് പറയാം. കഴിഞ്ഞ രണ്ടവര്‍ഷത്തിനിടെ അദ്ദേഹം ചെയ്ത സിനിമകള്‍ തന്നെയാണ് അതിന് ഉദാഹരണവും. താരപരിവേഷത്തിലേക്ക് അതിവേഗമുള്ള പ്രയാണം. ‘സെല്ലുലോയിഡി’ലെ ജെ.സി ഡാനിയലിനാണോ ‘എന്ന് നിന്റെ മൊയ്തീനി’ലെ ബി പി മൊയ്തീനിനാണോ അതോ ജെയിംസ് ആല്‍ബെര്‍ട്ട് പരിചയപ്പെടുത്തിയ ക്ലാസ് മേറ്റിലെ ആ പൊടി മീശക്കാരനാണോ തന്നോട് കൂടുതല്‍ രൂപസാദൃശ്യമെന്ന് അദേഹം സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? പ്രമേയദാരിദ്രത്തെ മറികടക്കാനുള്ള പുതിയ ഫിലിം മേക്കേഴ്‌സിന്റെ അസാധാരണമായ മികവില്‍ നിന്നാണ് പൃഥ്വിയുടെ ജൈത്രയാത്ര തുടങ്ങുന്നത്.

Actor Siddharth and Prithviraj in Kaaviya Thalaivan Movie Stills

Actor Siddharth and Prithviraj in Kaaviya Thalaivan Movie Stills

സ്റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലെ ‘സാത്താന്‍’ എന്ന കഥാപാത്രം ആ ചെറുപ്പക്കാരന്‍ എഴുതിത്തള്ളാവുന്നവനല്ല എന്നും തെളിയിച്ചു. സൂപ്പര്‍സ്റ്റാറുകളുടെ അലിഖിതമായ അപ്രമാദിത്വത്തിന്റെ നിഴലിലായിരുന്ന മലയാളം സിനിമാവ്യവസായം ഈ ചെറുപ്പക്കാരനുമേല്‍ അടിച്ചേല്പ്പിച്ചത് കടുത്ത ഭൃഷ്ടായിരുന്നു. സംവിധായകന്‍ വിനയന്റെ മേല്‍ അടിച്ചേല്‍്പ്പിക്കപ്പെട്ട വിലക്കുകള്‍ അദ്ദേഹത്തിന്റെ പണിപ്പുരയിലായിരുന്ന ചിത്രത്തില്‍ (സത്യം 2004) അഭിനയിച്ചുകൊണ്ടിരുന്ന പൃഥ്വിരാജിലേക്കും വന്നു പതിച്ചു. പ്രിഥ്വിരാജ് അഭിനയിക്കുന്ന ചിത്രങ്ങളില്‍ അമ്മയുടെ അംഗങ്ങള്‍ ഒന്നും അഭിനയിക്കാന്‍ പാടില്ല എന്ന പ്രഖ്യാപിത വിലക്കും വന്നു. ഒരു പുതുമുഖനടന് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. പൃഥ്വിരാജ് മെല്ലെ തമിഴിലേക്ക് കളം മാറ്റിച്ചവിട്ടി. സൂപ്പര്‍ ഹിറ്റായി മാറിയ ‘കനാക്കണ്ടേന്‍’ എന്ന ചിത്രത്തിലെ ‘മദന്‍’ എന്ന കഴുത്തറുപ്പുകാരനായ പലിശക്കാരനായി മാറ്റിനിറുത്താനാവാത്ത സാന്നിധ്യമാണ് താനെന്ന് ഒരിക്കല്‍ കൂടെ അരക്കിട്ടുറപ്പിക്കുകയായിരുന്നു പൃഥ്വിരാജ്. ഓരോ സിനിമ കഴിയുമ്പോഴും എതിരാളികളെ പോലും ആരാധകരാകുന്ന പൃഥ്വി മാജിക്. സമാന്തര സിനിമകളുടെ ഗണത്തില്‍ പെടെണ്ടിയിരുന്ന സെല്ലുലോയിഡ് പോലും ബോക്‌സോഫീസ് വിജയം ആയിരുന്നു. പ്രേക്ഷകരുടെ ആസ്വാദന അഭിരുചികള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കാലത്താണ് പൃഥ്വിയുടെ രൂപഭാവത്തിലെ പരിണാമവും. സിനിമയില്‍ തനിക്ക് സുഹൃത്തുക്കളില്ല എന്ന് പറയുന്ന പൃഥ്വി. തനിക്ക് കൃത്യമായ കരിയര്‍ പ്ലാനില്ല, ഡിസൈന്‍ ചെയ്തത് അതിനനുസരിച്ച് മുന്നോട്ട് പോകുന്നയാളല്ല താനെന്നും ഒരു തിരക്കഥ കേട്ടാല്‍ , അതിഷ്ടപ്പെട്ടാല്‍ ആ സിനിമ ചെയ്യുക എന്നതാണ് തന്റെ രീതി എന്നും തുറന്നു പറഞ്ഞയാള്‍ നമുക്ക് അഹങ്കാരിയുമായി.

pri 2
അടുത്ത കാലത്തൊന്നും ഇത്രയും പൗരുഷവും ആകാര ഭംഗിയും ഒത്തിണങ്ങിയ ഒരു നടനെ മലയാള സിനിമയ്ക്കു ലഭിച്ചിട്ടില്ല. നക്ഷത്ര കണ്ണുള്ള രാജകുമാരാന്‍ അവനുണ്ട് ഒരു രാജകുമാരി ആയിരുന്നു ആദ്യ സിനിമ എങ്കിലും നന്ദനം എന്ന ചിത്രത്തിലൂടെയാണ് പ്രിഥ്വിരാജ് മലയാളികളുടെ മനം കവര്‍ന്നത്. മലയാളിയുടെ ആസ്വദനശൈലിിക്കനുസതമായൊരു ഉയര്‍ച്ചയുണ്ടായത് ന്യൂജനറേഷന്‍ സിനിമകളെന്നുവിളിക്കുന്ന വ്യത്യസ്ത പ്രമേയങ്ങളുമായിറങ്ങിയ ചിത്രങ്ങളായിരുന്നു. എന്ന് നിന്റെ മൊയ്തീനിലെ ബി പി മൊയ്തീനെ മലയാളിക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. സംവിധായകന്‍ ആര്‍ എസ് വിമലിനെപ്പോലും അത്ഭുതപ്പെടുത്തിയായിരുന്നു പൃഥ്വിരാജിന്റെ കൈയ്യടക്കം.ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനുമൊേെക്ക നിറഞ്ഞാടുന്ന കളത്തില്‍ പൃഥ്വിരാജിന് മാത്രം ചെയ്യാന്‍ പറ്റിയ വേഷങ്ങള്‍ ഉയര്‍ന്നുവന്നത് മലയാളിയുടെ കാഴ്ച്ചവട്ടത്തിലെ പുതുമയുടെ മഞ്ജീരധ്വനിയയിരുന്നു. പത്മകുമാറിന്റെ ‘വാസ്തവം’ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു പൃഥ്വിരാജ് ചിത്രമായിരുന്നു. തികച്ചും വ്യത്യസ്ഥമായൊരു വഴികള്‍ തേടിയ ചിത്രം. മോഹന്‍ലാലിന്റെ ഭൂമിയിലെ രാജാക്കന്‍മാരിലെ ആഭ്യന്തരമന്ത്രിയെപ്പോലെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം. തമിഴില്‍ അഭിനയ സാമ്രാട്ട് പ്രകാശ് രാജിനൊപ്പം മത്സരിച്ചഭിനയിച്ച ‘ മൊഴി’ ഏറെ ശ്രദ്ധിക്കപ്പെട്ടു. നടകത്തെ പ്രമേയമാക്കി തമിഴിലെ കാവ്യതലൈവന്‍ തമിഴകത്ത് പൃഥ്വിരാജിന് വലിയ ആരാധകവൃന്ദത്തെത്തന്നെ സൃഷ്ടിക്കാന്‍ ഉതകുന്നതായിരുന്നു. സന്തോഷ് ശിവന്റെ അനന്തഭദ്രത്തില്‍ കാര്യമായ റോള്‍ അല്ലെങ്കിലും(ദിംഗബരനോളം വന്നില്ല-മനോജ് കെ ജയന്‍) ഉറുമിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വാസ്‌കോഡ ഗാമയ്‌ക്കെതിരെയുള്ള സാമജ്യത്വപോരാട്ടമായി എഴുതിചേര്‍ത്ത ചിത്രത്തില്‍ പ്രഭുദേവയും പൃഥ്വിരാജും അതിശയകരമാ രീതിയില്‍ തങ്ങളുടെ വേഷങ്ങളില്‍ തകര്‍ത്താടി. ഇങ്ങനെ പൃഥ്വിരാജ് എന്ന നടനെ സ്‌കാന്‍ ചെയ്താല്‍ മികവിന്റെ രൂപങ്ങളാണ് തെളിഞ്ഞുവരികയെന്ന് വ്യക്തം. പൃഥ്വിരാജ് തന്റെ പ്രതിഫലം രണ്ടരകോടിയാക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കമ്പോളചിത്രങ്ങള്‍ക്ക് പൃഥ്വിരാജ് എന്ന യൂത്ത് ഐക്കണെ അനിവാര്യമാകുമ്പോഴാണ് കലയും കച്ചവടവുമാകുന്ന ചിത്രങ്ങളില്‍ പ്രതിഫലവും ചര്‍ച്ചയാകുന്നത്. ആഗോളികരണാനന്തരകാലത്ത് മലയാള സിനിമ സാറ്റലൈറ്റ് തുക കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാമെന്നത് മറ്റൊരു വസ്തുത.

© 2024 Live Kerala News. All Rights Reserved.