വിജയിയും വിക്രമും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രവുമായി ഷങ്കര്‍; യന്തിരന്റെ രണ്ടാംഭാഗം കഴിഞ്ഞാല്‍ ജോലി തുടങ്ങും

ചെന്നൈ: ബിഗ് ബജറ്റില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ഷങ്കറോളം വരുന്ന സംവിധായകര്‍ ഇന്ത്യയില്‍ കുറവാണ്. താരപരിവേഷത്തോടെയുള്ള തലയെടുപ്പുള്ള സംവിധായകന്‍. തമിഴിലാണ് സിനിമകള്‍ ചെയ്യുന്നതെങ്കിലും ഷങ്കര്‍ പ്രോജക്ടുകള്‍ സംസ്ഥാനത്തിന് പുറത്തും അരങ്ങുതകര്‍ക്കാറുണ്ട്. ഹിന്ദിയടക്കമുള്ള ഭാഷകളിലേക്ക് അവ പരിഭാഷപ്പെടുത്തി ഇറക്കാറുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ രജനി ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് ഷങ്കറിന്റെ അടുത്ത പ്രോജക്റ്റ്. ഇതിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിക്കുന്നതിന് മുന്‍പേ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാര്‍ത്തയാണ് കോളിവുഡില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്്. ഇളയദളപതി വിജയ്‌യും വിക്രമും യന്തിരന്‍ 2ന് ശേഷം ഷങ്കര്‍ ചെയ്യുന്ന ചിത്രത്തില്‍ ഒന്നിയ്ക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഷങ്കറിന്റെ ടീം ഇതിന്റെ തിരക്കഥാ ജോലികള്‍ ആരംഭിച്ചതായും വാര്‍ത്തകളുണ്ട്. 2017 മധ്യത്തിലാവും എന്തിരന്‍ 2 പ്രദര്‍ശനത്തിനെത്തുന്നത്. ശേഷം വിജയ്‌വിക്രം പ്രോജക്റ്റിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും കേള്‍ക്കുന്നു. അന്ന്യന്‍ (2005), ഐ (2015) എന്നിവയാണ് വിക്രം അഭിനയിച്ച ഷങ്കര്‍ ചിത്രങ്ങള്‍. എന്നാല്‍ വിജയ് ഒരു തവണ മാത്രമേ വിക്രത്തോടൊപ്പം ചേര്‍ന്നിട്ടുള്ളൂ. 3 ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കായ നന്‍ബനിലാണ് (2012) ഈ ടീം ഒന്നിച്ചത്. അതുകൊണ്ടുതന്നെ താരസുന്ദരന്‍മാരെ വച്ചുള്ള ഷങ്കറിന്റെ ചിത്രത്തിന്റെ കൂടുതല്‍ വാര്‍ത്തകള്‍ വരുംദിവസങ്ങളിലുണ്ടാകും

© 2024 Live Kerala News. All Rights Reserved.