ജഗതി ശ്രീകുമാറിനെയും അവര്‍ കൊന്നു; കനകയ്ക്കും മാമുക്കോയയ്ക്കും ശേഷമാണ് ഇരയായി മറ്റൊരു നടന്‍കൂടിയെത്തിയത്

കൊച്ചി: പ്രമുഖരായ ചലചിത്രപ്രവര്‍ത്തകര്‍ മരിച്ചെന്ന് ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കുന്നത് ഇപ്പോള്‍ ലഹരിയായിരിക്കുന്നെന്ന് സംശയം. മുമ്പ് തിലകന്‍
അന്തരിച്ചെന്ന് ഒരു പ്രമുഖ പ ത്രംരാത്രി പേജ് ചെയ്തുവച്ചെങ്കിലും പിന്നെയും വര്‍ഷങ്ങളോളം തിലകതന്‍ ജീവിച്ചു. നടി കനക മരിച്ചെന്നുള്ള വാര്‍ത്തയും പിന്നീട് പുറത്തുവന്നു. ഒടുവില്‍ കനകതന്നെ ചെന്നൈയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കേണ്ടിവന്നു. കഴിഞ്ഞമാസം നടന്‍ മാമുക്കോയക്കും ഇതേ ഗതി വന്നു. മാമുക്കോയ വയനാട്ടിലെ ലൊക്കേഷനില്‍ ഉള്ള സമയത്താണ് വാട്ട്‌സ് ആപ്പിലൂടെ സന്ദേശമെത്തിയത്. എഴുത്തുകാരന്‍ യു അനന്തമൂര്‍ത്തിയുടെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചിരുന്നു. അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ കാര്യത്തിലും ഇങ്ങനെ ചില അബദ്ധങ്ങളുണ്ടായെങ്കിലും മുഖ്യാധാരമാധ്യമങ്ങളില്‍ വാര്‍ത്ത വന്നില്ല.
വാഹനാപകടത്തെ തുടര്‍ന്ന് തളര്‍ന്ന അവശനായ നടന്‍ ജഗതി ശ്രീകുമാറാണ് ഈ നിരയിലെ ഏറ്റവും ഒടുവിലത്തെ ഇര. മനോരമന്യൂസിന്റെ ലോഗോയും വാട്ടര്‍മാര്‍ക്കുമിട്ട് എഡിറ്റ് ചെയ്താണ് മരണവാര്‍ത്ത പ്രചരിപ്പിക്കുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി തുടങ്ങിയ വ്യാജ പ്രചാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത് സോഷ്യല്‍ മീഡിയയാണ്.

‘ഇത് ചെയ്തത് ആരായാലും ഇത്ര ക്രൂരത പാടില്ല. പപ്പ ആരോഗ്യം വീണ്ടെടുക്കുന്ന സമയത്തു തന്നെ വേണോ ഇങ്ങനെയൊരു ക്രൂരവിനോദം. ഷൂട്ടിങ്ങിലായതു കാരണം ഞാന്‍ ഫോണ്‍ സൈലന്റിലാക്കിയിരിക്കുകയായിരുന്നു. തിരികെ വന്ന് നോക്കുമ്പോള്‍ കാണുന്നത് വാട്ട്‌സ്ആപ്പിലെ വാര്‍ത്തയാണ്. ഒരു നിമിഷം ശരിക്കും തകര്‍ന്നു പോയി. ആ ഷോക്കില്‍ നിന്ന് ഇപ്പോഴും മുക്തയായില്ല ശ്രീലക്ഷ്മി പറഞ്ഞു. ഇത്തരം ഒരു വാര്‍ത്ത പ്രചരിച്ചതിനു ശേഷം വീട്ടില്‍ ഫോണ്‍ കോളിന്റെ ബഹളമായിരുന്നു. ആളുകളോട് മറുപടി പറഞ്ഞ് മടുത്തു. ഞങ്ങളെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്. എന്റെ പപ്പയ്ക്ക് യാതൊരു കുഴപ്പവുമില്ല. പപ്പ ആരോഗ്യവാനാണ്. ഇത്തരം ദുഷ്ടത്തരം ചെയ്യുന്നവര്‍ക്കും കാണില്ലേ വീട്ടില്‍ അച്ഛനും അമ്മയുമൊക്കെ അവരെക്കുറിച്ച് ഇങ്ങനെയൊരു വാര്‍ത്ത വന്നാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ. ദൈവത്തെയോര്‍ത്ത് എന്റെ പപ്പയെ കൊല്ലരുത്’ ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ മാധ്യമങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കും. ചിലവേളയില്‍ ദൃശ്യമാധ്യമങ്ങള്‍തന്നെ ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് വാര്‍ത്ത നല്‍കും

© 2024 Live Kerala News. All Rights Reserved.