തല്‍ക്കാലം വിവാഹശേഷമുള്ള റൊമാന്‍സ്; നല്ല ഭാര്യാ-ഭര്‍ത്താക്കന്‍മാരാവാന്‍ തീരുമാനിച്ച് ദുല്‍ഖറും മലയാളത്തിന്റെ മലര്‍ സായ്പല്ലവിയും

പ്രണയചിത്രങ്ങള്‍ തല്‍ക്കാലം മാറ്റിവച്ചു നല്ല ദമ്പതിമാരായി അഭിനയിക്കാനൊരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാനും മലയാളത്തിന്റെ മലര്‍ സായിപല്ലവിയും. ഓ കാതല്‍ കണ്മണിയിലും 100 ഡെയ്‌സ് ഓഫ് ലവിലും ദുല്‍ഖര്‍ റൊമാന്റിക് ഹീറോ ആയിരുന്നു. എന്നാല്‍ അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ ഭര്‍ത്താവായിട്ടാണ് അഭിനയിക്കുന്നത്. പ്രേമത്തിലൂടെ അരങ്ങേറ്റ കുറിച്ച സായ്പല്ലവി ഒരേസമയം കാമുകിയും ഭാര്യയുമായിരുന്നു ചിത്രത്തില്‍. എന്നാല്‍ പുതിയ ചിത്രത്തില്‍ മുഴുനീളെ ഭാര്യയായി മലയാളികളുടെ പ്രിയപ്പെട്ട മലര്‍ സായി പല്ലവിയെത്തും. മറ്റൊരു കാര്യം. അടുത്ത ചിത്രത്തില്‍ സായി പല്ലവി മലരില്‍ നിന്ന് അഞ്ജലിയിലേക്കുള്ള ചുവവടുമാറ്റമെന്ന പ്രത്യേകതയോടെ. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തെ കുറിച്ച് തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍ വെളിപ്പെടുത്തി. പുതിയ കാലത്തെ ന്യൂക്ലിയര്‍ കുടുംബജീവിതത്തിലെ ഗുണവും ദോഷവുമായ പ്രശ്‌നങ്ങളാണ് ചിത്രത്തിലെ പ്രമേയം.

© 2024 Live Kerala News. All Rights Reserved.