ജയറാമിന്റെ മകന്‍ കാളിദാസ് നായകനായി തമിഴില്‍ അരങ്ങേറ്റം; രണ്ടാമത്തെ ചിത്രവും തമിഴില്‍തന്നെ

ജയറാമിന്റെ മകന്‍ കാളിദാസിന്റെ നായക അരങ്ങേറ്റത്തിന് തമിഴ് പാകമായി. ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെ നായകനായാണ് 21 കാരനായ കാളിദാസ് എത്തുക. ജയറാമിന്റെ മകന്റെ അരങ്ങേറ്റം മലയാളികളെക്കാള്‍ ആഘോഷിക്കുക തമിഴ് നാട്ടുകാരായിരിക്കും. താരപുത്രന്റെ അടുത്ത ചിത്രമെങ്കിലും മലയാളത്തിലായിരിക്കുമെന്ന് മലയാളികള്‍ പ്രതീക്ഷിച്ചു. എന്നാലല്ല രണ്ടാമത്തെ ചിത്രവും തമിഴില്‍ തന്നെയാണെന്നാണ് പുതിയ വാര്‍ത്ത. പ്രശസ്ത തമിഴ് സംവിധായരന്‍ സുശീന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അമുദേശന്‍ സംവിധാനം ചെയ്യുന്ന മീന്‍ കുഴമ്പും മണ്‍ പാനയും എന്ന ചിത്രത്തിലാണ് കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്. സന്താനത്തിന്റെ നായികയായെത്തിയ അഷ്‌ന സവേരിയാകും കാളിദാസിന്റെ ചിത്രത്തില്‍ നായികയാവുക.

© 2024 Live Kerala News. All Rights Reserved.