അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസിലെ വീഡിയോ ടീസറില്‍ പ്രിയങ്ക ചോപ്രയുടെ ഹോട്ട് മാജിക് ഹിറ്റായി; യുട്യൂബില്‍ രണ്ടാഴ്ച്ചയിക്കിടെ ഒന്നേകാല്‍ ലക്ഷംപേര്‍ കണ്ടു

അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസ് ക്വാന്‍ഡിക്കോയുടെ വീഡിയോ ടീസറില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചൂടന്‍രംഗങ്ങള്‍ യുട്യൂബില്‍ രണ്ടാഴ്ച്ചക്കിടെ ഒന്നേകാല്‍ലക്ഷം പേര്‍ കണ്ടു. ഹോളീവുഡിനെയും വെല്ലുന്ന തരത്തിലുള്ള പ്രിയങ്കയുടെ ചൂടന്‍ രംഗങ്ങളോടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. എട്ട് മിനിറ്റ് നീണ്ട വീഡിയോ ക്ലിപ്പാണ് അണിയറക്കാര്‍ അന്ന് പുറത്ത് വിട്ടിരുന്നത്. പ്രിയങ്കയെ കേന്ദ്രകഥാപാത്രമാക്കിയാണ് അന്താരാഷ്ട്ര ടെലിവിഷന്‍ സിരീസ് ക്വാന്‍ഡിക്കോയുടെ വീഡിയോ തയ്യാറാക്കിയത്. അണിറക്കാര്‍ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായിരിക്കുന്നു. നടന്‍ ജേക്കുമൊത്തുള്ള പ്രിയങ്കയുടെ നീണ്ട ലിപ്‌ലോക്ക് രംഗങ്ങളും വീഡിയോയിലുണ്ട്. ക്വാന്‍ഡിക്കോയില്‍ എഫ്ബി്‌ഐ ട്രെിയിനിയായിട്ടാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസില്‍ ഒരു നായികയായി അഭിനയിക്കുന്ന ആദ്യ സെലിബ്രിറ്റിയും പ്രിയങ്കയാണ്.അമേരിക്കന്‍ ടിവി സീരീസായ ക്വാന്‍ഡിക്കോയുടെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എഫ്.ബി.ഐ ഏജന്റായ അലക്‌സ് പാരിഷിന്റെ റോളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. നവംബര്‍ അഞ്ചിനാണിത് യുട്യൂബില്‍ പോസ്റ്റ് ചെയ്തത്.

ടീസര്‍ ചുവടെ….

© 2024 Live Kerala News. All Rights Reserved.