ജോണ്‍ ഹോനായി ആകെ മാറിയിട്ടൊ…ഇയാള്‍ നിങ്ങളെ ചിരിപ്പിച്ചുകൊല്ലും; തകര്‍പ്പന്‍ ട്രയിലര്‍ പുറത്തിറങ്ങി

തോമസ് കുട്ടിയെയും മഹാദേവനെയും അപ്പുകുട്ടനെയൊന്നും മറക്കാത്തവര്‍ക്ക് ജോണ്‍ ഹോനായിയെയും മറക്കാനാവില്ല. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എയത്തുന്നത് പുതിയ ഗെറ്റപ്പില്‍. പഴയ ഹോനായ് അല്ല. തകര്‍പ്പന്‍ ട്രയിലര്‍ കണ്ടാല്‍ മനസിലാകും. റിസബാവയെ കേന്ദ്രകഥാപാത്രമാക്കിയാണ് ജോണ്‍ ഹോനായ് വരുന്നത്. ഇന്‍ ഹരിഹര്‍ നഗറില്‍ തുടങ്ങി ജോണ്‍ ഹോനായില്‍ എത്തിനില്‍ക്കുകയാണ് ചിത്രം. ടു ഹരിഹര്‍ നഗറും, ഇന്‍ ഗോസ്റ്റ് ഹൗസും മലയാളികളെ പൊട്ടിചിരിപ്പിച്ച ചിത്രങ്ങളായിരുന്നു. തോമസിക്കുട്ടിയെയും അപ്പുക്കുട്ടനെയും ജോണ്‍ ഹോനായിയെയുമൊക്കെ മലയാളികള്‍ ഇന്നും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നതിന്റെ ഫലമാണ് ചിത്രം നാലാം ഭാഗം വരെ എത്തിനില്‍ക്കുന്നത്.

ഇന്‍ ഹരിഹര്‍ നഗറില്‍ വില്ലനാണെങ്കിലും റിസബാബയുടെ പെര്‍ഫോമന്‍സ് തകര്‍പ്പനായിരുന്നു. കുറച്ച് സീനുകള്‍ കൊണ്ട് തന്നെ ഇന്‍ ഹരിഹര്‍ നഗറിലെ വില്ലന്‍ കഥാപാത്രം ശ്രദ്ധനേടിയിരുന്നു. എന്നാല്‍, പുതിയ ചിത്രത്തില്‍ ജോണ്‍ ഹോനായിക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. സിദ്ധീഖും ലാലുമൊന്നുമല്ല ജോണ്‍ ഹോനായിയുടെ സംവിധായകന്‍. ടി.എ തൗഫീഖ് ആണ് ചിത്രത്തിന്റെ അണിയറശില്‍പ്പി. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് റിസബാവ ഹോനായിയായെത്തുന്നത്. മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍ എന്നിവരുടെ കൂട്ടുക്കെട്ട് പുതിയ ചിത്രത്തിലും ഉണ്ടാകും. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങില്‍ നിന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. റിലീസിനായുള്ള തയ്യാറെടുപ്പിലാണ് ചിത്രം.

© 2024 Live Kerala News. All Rights Reserved.