ബാഹുബലി രണ്ടിനു ശേഷം പ്രഭാസിന് വിവാഹം

 

ബാഹുബലി സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന് സിനിമയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കിയതിനുശേഷം വിവാഹം ആലോചിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍. പ്രഭാസിന്റെ അമ്മാവന്‍ കൃഷ്ണ രാജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രഭാസ് അടുത്തമാസം വിവാഹിതനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

തല്‍ക്കാലം കല്യാണക്കാര്യം ആലോചിക്കുന്നില്ല. എന്നാല്‍ ബാഹുബലി 2 പൂര്‍ത്തിയാക്കിയതിനുശേഷം ഇതെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.