മ്യാന്‍മറില്‍ ആദ്യഘട്ട ഫലം വന്നു; സൂചിക്ക് മുന്നേറ്റം

 

മ്യാന്‍മറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. 12 പാര്‍ലമെന്ററി സീറ്റുകളിലെ ഫലമാണ് പുറത്തു വന്നത്. 12 സീറ്റുകളിലും ആങ് സാന്‍ സൂചി നയിക്കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയാണ്  വിജയിച്ചത്. കഴിഞ്ഞ ദിവസം വോട്ടെടുപ്പു നടന്ന യാങ്കോണിലെ ഫലങ്ങളാണ് പുറത്തു വന്നത്.

മ്യാന്‍മറില്‍ 25 വര്‍ഷത്തിനു ശേഷമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും പട്ടാളത്തിന്റെ പിന്തുണയോടെ ഭരണം നടത്തുന്ന സോളിഡാരിറ്റി ഡവലപ്‌മെന്റ് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. 1990ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടിയിരുന്നെങ്കിലും പട്ടാളം ഭരണം കൈമാരിയിരുന്നില്ല. സൂചിയുടെ പാര്‍ട്ടി തന്നെ ഇത്തവണയും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.