#Film_News: ‘ആക്ഷന്‍ ഹീറോ ബിജുവില്‍’ ഫൈറ്റ് മാസ്റ്റര്‍ നിര്‍മ്മാതാവ് നിവിന്‍പോളി തന്നെ

ന്യൂജനറേഷന്റെ പ്രിയ താരം നിവിൻ പോളി സംഘട്ടനം പഠിക്കുന്നു. താൻ നിർമ്മാതാവിന്റെ കുപ്പായമണിയുന്ന ആക്ഷൻ ഹീറോ ബിജുവിന്റെ ക്‌ളൈമാക്‌സ് ഫൈറ്റിനായാണ് താരം ഫൈറ്റ് പഠിക്കുന്നത്. ക്‌ളൈമാക്‌സ് ഫൈറ്റും രണ്ട് പാട്ടുകളുമുൾപ്പെടെ ഇനി പതിനഞ്ച് ദിവസത്തെ ചിത്രീകരണമാണ് ആക്ഷൻ ഹീറോ ബിജുവിന് ബാക്കിയുള്ളത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജുവിൽ ബിജു പൗലോസ് എന്ന സബ് ഇൻസ്‌പെക്ടറുടെ വേഷമാണ് നിവിൻ അവതരിപ്പിക്കുന്നത്.

ആക്ഷൻ ഹീറോ ബിജു പൂർത്തിയാക്കിയ ശേഷം നിവിൻ പോളി വിനീത് ശ്രീനിവാസന്റെ ചിത്രത്തിലഭിനയിക്കാൻ ദുബായിലേക്ക് പറക്കും. ആക്ഷൻ ഹീറോ ബിജുവിനുശേഷം സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരുന്നു നിവിൻ അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ ഷൂട്ടിംഗ് വൈകിയതിനാൽ സിദ്ധാർത്ഥ് ശിവയുടെ ചിത്രം നീട്ടിവയ്‌ക്കേണ്ടിവന്നു. വിനീത് ചിത്രം പൂർത്തിയാക്കിയശേഷമേ ഇനി നിവിൻ സിദ്ധാർത്ഥ് ശിവയുടെ ചിത്രത്തിലഭിനയിക്കൂ. സിദ്ധാർത്ഥ് ശിവയുടെ ചിത്രത്തിൽ ഒരു യുവനേതാവിന്റെ വേഷമാണ് നിവിനെ കാത്തിരിക്കുന്നത്. പ്രേമം ഫെയിം അൽത്താഫിനാണ് സിദ്ധാർത്ഥ് ശിവയുടെ ചിത്രത്തിനുശേഷം നിവിൻ ഡേറ്റ് നൽകിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.