26 മദ്യവിൽപ്പനശാലകൾ നാളെ പൂട്ടും, പട്ടികയായി

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയം അനുസരിച്ച് പത്തുശതമാനം മദ്യവിൽപ്പനശാലകൾ കൂടി നാളെ അടച്ചുപൂട്ടും. 26 മദ്യവിൽപ്പനശാലകൾക്കാണ് നാളെ പൂട്ട വീഴുക. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. അടച്ചു പൂട്ടുന്നവയിൽ 22 ബെവ്കോ ഷോപ്പുകളും കൺസ്യൂമർഫെഡിന്റെ നാല് ഷോപ്പുകളും ഉൾപ്പെടുന്നു.

കഴിഞ്ഞ ഒക്ടോബർ രണ്ടിനും പത്ത് ശതമാനം മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നടപടി. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാനാണ് സർക്കാർ തീരുമാനം. സർക്കാർ അടച്ചുപൂട്ടുന്ന മദ്യവിൽപ്പനശാലകളു‌ടെ പട്ടിക മനോരമ ഓൺലൈനിന് ലഭിച്ചു.

അടച്ചുപൂട്ടുന്ന ബെവ്കോ ഷോപ്പുകൾ

∙ തിരുവനന്തപുരം- മടവൂർ

∙ കൊല്ലം- ചാത്തന്നൂർ, കോട്ടമുക്ക്, കടപ്പാക്കട

∙ പത്തനംതിട്ട- കോഴഞ്ചേരി

∙ ആലപ്പുഴ-പൂച്ചാക്കൽ

∙ കോട്ടയം-കുമരകം, മുണ്ടക്കയം

∙ ഇടുക്കി- തങ്കമണി

∙ എറണാകുളം- കാലടി, വാഴക്കുളം, മുളന്തുരുത്തി

∙ തൃശൂർ- മാള

∙ പാലക്കാട്-കൊല്ലങ്കോട്, നെന്മാറ

∙ കോഴിക്കോട്- വിഎംബി റോഡ്, കോട്ടുളി

∙ വയനാട്- കൽപ്പറ്റ, മീനങ്ങാടി

∙ കണ്ണൂർ- കേളകം, ചെറുപുഴ

∙ കാസർഗോഡ്- ഉദുമ

അടച്ചുപൂട്ടുന്ന കൺസ്യൂമർഫെഡ് ഷോപ്പുകൾ

∙ പാലക്കാട് (എഫ് 19 (9012)

∙ കാസർഗോഡ് (14004)

∙ കൊഴിഞ്ഞംപാറ

∙ കേശവദാസപുരം (തിരുവനന്തപുരം)

© 2024 Live Kerala News. All Rights Reserved.