നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം അവസാനിച്ചു; ഇന്ത്യയിലേക്കു തിരിച്ചു

ന്യൂയോർക്ക്: യുഎസ് സന്ദർശനം പൂർത്തിയാക്കി പ്ര‌ധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു തിരിച്ചു. സന്ദർശനം കൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാൻ സാധിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയ്ക്കു ഗുണകരമാകാവുന്ന നിരവധി പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചെന്നും ഇന്ത്യയിലേക്കു മടങ്ങും മുൻപ് ട്വിറ്ററിലൂടെ മോദി പറഞ്ഞു.

ആഗോള പ്രശ്നങ്ങളിൽ എന്റ‌െ ചില ചിന്തകൾ പങ്കുവയ്ക്കുകയാണു ഞാൻ ചെയ്തത്. എന്നെക്കൂടാതെ രാജ്യാന്തര തലത്തിലുള്ള മറ്റു പ്രമുഖരും ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു. യുഎസിലെത്തിയ തനിക്കു മികച്ച സ്വീകരണം നൽകിയ അമേരിക്കൻ ജനതയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

യുഎസ് സന്ദർശനത്തിനു മുൻപ് മോദി അയർലൻഡും സന്ദർശിച്ചിരുന്നു. 60 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അയർലൻഡ്സന്ദർശിച്ചത്. സെപ്റ്റംബർ 23ന് ആണ് യുഎൻ സമ്മേളനത്തിനായി മോദി ന്യൂയോർക്കിലെത്തിയത്. സന്ദർശനത്തിൽ നിരവധി ലോക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിന്റെ ഐടി തലസ്ഥാനമായ സിലിക്കൺവാലി സന്ദർശിച്ച മോദി ഫെയ്സ്ബുക്ക്, ഗൂഗിൾ തുടങ്ങിയ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.