കുടുംബ സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ രേവതി വരുണ്‍ തേജയുടെ അമ്മ വേഷത്തില്‍

തെലുങ്ക് ചിത്രമായ ലോഫറിൽ സംവിധായികയും നടിയുമായ രേവതി വരുൺ തേജയുടെ അമ്മയുടെ വേഷം അവതരിപ്പിക്കുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന വൈകാരികമായ ഈ ചിത്രം സംവിധാനം ചെയ്യുന്നത് പുരി ജഗന്നാഥാണ്.

എഴുത്തുകാരനും നടനുമായ പോസനി കൃഷ്ണമുരളിയാണ് രേവതിയുടെ ഭർത്താവിന്റെ വേഷം അവതരിപ്പിക്കുന്നത്. ദിഷ പട്ടാണി എന്നൊരു പുതുമുഖ താരവും ചിത്രത്തിലൂടെ വെള്ളിവെളിച്ചത്തിലെത്തുന്നുണ്ട്.

‘ലോഫർ’ എന്ന ചിത്രത്തിന്റെ ഇപ്പോഴത്തെ പേരിനോട് സംവിധായകന് അത്ര താൽപര്യമില്ല. അത് ചിത്രത്തിന്റെ ഇതിവൃത്തത്തോട് ചേരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. യോജിച്ച മറ്റൊരു പേരിനായുള്ള തിരച്ചിലിലാണ് അദ്ദേഹം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രാജസ്ഥാൻ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് സി. കല്യാണാണ്. ചിത്രം ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യും.

ഈ ചിത്രത്തിന് ശേഷം നിഖിൽ ഗൗഡയെ നായകനാക്കി തെലുങ്ക്-കന്നട ദ്വിഭാഷാ ചിത്രമാണ് പുരി ജഗന്നാഥൻ സംവിധാനം ചെയ്യുന്നത്. ഇതോടൊപ്പം മഹേഷ് ബാബുവിനോടൊപ്പം ഒരു തെലുങ്ക് ചിത്രവുമുണ്ട്.

© 2024 Live Kerala News. All Rights Reserved.