എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.. പോലീസിന് നേരെ കല്ലേറ്.. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: എസ്.എഫ്.ഐ സെക്രട്ടരിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. ബാരിക്കേട് തള്ളി മാറ്റിയ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. തുടര്‍ന്ന് പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന്റെ ലാത്തിചാര്‍ജില്‍ സംസ്ഥാന സെക്രട്ടറി എം വിജിനടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. സ്വാശ്രയ കോളേജ് പ്രവേശനം സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ച് 12 മണിയോടെയായിരുന്നു എസ്.എഫ്.ഐ മാര്‍ച്ച്. സ്ഥലത്ത് ഇപ്പോളും സഘര്‍ഷം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.