മോഹന്‍ലാലിന്റെ കനലും മഞ്ചുവാര്യരും റിമ കല്ലിംഗലും ഒന്നിക്കുന്ന റാണി പദ്മിനിയും അടുത്തമാസം 23 ന് തീയ്യറ്ററുകളിലേക്ക്..

മോഹൻലാലിന്റെ കനൽ, മഞ്ജു വാര്യർ റിമ കല്ലിംഗൽ സിനിമ റാണി പദ്മിനി എന്നിവയാണ് നവരാത്രിക്ക് എത്തുന്ന മേജർ സിനിമകൾ. ശിക്കാർ കഴിഞ്ഞു മോഹൻലാലും എം. പദ്മകുമാറും ഒന്നിക്കുന്ന കനൽ വ്യത്യസ്തമായ കഥാ പശ്ചാത്തലം അനാവരണം ചെയ്യുന്നു. ഹണി റോസ് ആദ്യമായി മോഹൻലാലിന്റെ നായികയാവുന്ന സിനിമയിൽ അനൂപ് മേനോൻ, പ്രതാപ് പോത്തൻ, അതുൽ കുൽക്കർണി , ഷീലു എബ്രഹാം എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ.

അബാം മുവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന കനൽ ഒക്ടോബർ 23ന് എത്തുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റോഡ് മൂവി റാണി പദ്മിനി 23നാണ് എത്തുന്നത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരും റിമ കല്ലിംഗലുമാണ്. ഷൈൻ ടോം ചാക്കോയാണ് മറ്റൊരു പ്രധാന താരം. കാമറ ഷൈജു ഖാലിദ്.

© 2024 Live Kerala News. All Rights Reserved.