ഈ നടിയെ സഹിക്കാന്‍ പറ്റില്ല; അപര്‍ണയ്ക്കെതിരെ പ്രിയനന്ദനന്‍

ആസിഫ് അലി നായകനായ പുതിയ ചിത്രം കോഹിനൂരിലെ നായിക അപർണ വിനോദിനെതിരെ സംവിധായകൻ പ്രിയനന്ദനന്‍. പരിഹാസരൂപത്തിൽ ആശംസ അറിയിച്ചു കൊണ്ടാണ് പ്രിയനന്ദൻ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. .

പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ വിനോദ് നായികയായി എത്തുന്നത്. അഭിനയവും പെരുമാറ്റവും കൊണ്ട് തങ്ങളെ പൊറുതിമുട്ടിച്ചപ്പോള്‍ തന്റെ ചിത്രത്തില്‍ നിന്നും ഇറങ്ങിപോകാന്‍ വരെ അപര്‍ണയോട് പറഞ്ഞിട്ടുണ്ടെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി. ഇതുവരെ തള്ളിപ്പറയാതിരുന്നത് തന്റെ മാന്യത കൊണ്ടാണെന്നും പ്രിയനന്ദനന്‍ പറയുന്നു.

അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

‘ നന്ദി അപർണ വിനോദ് … ചാനലിലെ ഷോക്ക് …. ഇത്രയും വേഗം ഒരുമികച്ച നടിയായതിന് ,

ഈ സിനിമയുടെ റിലീസ് നീ മാത്രം അറിഞ്ഞതിന്

എത്രയോ പ്രതിഭകളുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്

അവരേക്കാളൊക്കെ വലിയ പ്രതിഭാശാലിതന്നെയെന്ന് നീ തെളിയിച്ചു

ഞാൻ ആരേയും സെറ്റിൽ നിന്റെ അത്ര സഹിച്ചിട്ടുണ്ടാവില്ല

മഹാ അഭിനയ പാഠവും മികച്ച പെരുമാറ്റവും ക്കൊണ്ട് നീ

ഞങ്ങളെ പൊറുതി മുട്ടിച്ചപ്പോൾ

ഞാൻ നിന്നോട് സിനിമയിൽ നിന്ന് പോകാൻ വരെ പറഞ്ഞതാണ്

അത്രയും മികച്ച അനുഭവം തന്നിട്ടും

മറ്റുള്ളവരുടെ മുന്നിൽ ഇതുവരെ തള്ളി പറയാതിരുന്നത്

ഞങ്ങളുടെ മാന്യതക്കൊണ്ട് മാത്രം

എന്തായാലും നീ നിന്റെ പ്രതിഭ തെളിയിച്ചു തുടങ്ങി

എല്ലാ വിധ ആശംസകളും നേരുന്നു.’

© 2023 Live Kerala News. All Rights Reserved.