കുറച്ചു നാള്‍ ഫഹദും നസ്രിയയും ഇനി യുറോപ്പില്‍…

 

സിനിമാ ലോകത്ത് തിരക്ക് പിടിച്ച ഒരു വ്യക്തിയാണ് ഫഹദ് ഫാസില്‍. എന്നാല്‍ എത്ര തിരക്കാണെങ്കിലും തന്റെ പ്രിതമയോടപ്പം സമയം ചിലവഴിക്കാന്‍ ഫഹദ് സമയം കണ്ടെത്താനും മറന്നിട്ടില്ല.
എത്ര തിരക്കാണെങ്കിലും നസ്രിയയുമായി പങ്കിടാന്‍ കുറേയധികം സമയം കണ്ടെത്തി എന്നു മാത്രമല്ല പുറത്തേക്കു ഒരു അവധി ട്രിപ്പ് പോവാനും ഫഹദ് തീരുമാനിച്ചിട്ടുണ്ട്. നസ്രിയയും ഫഹദും അടുത്ത മാസം ആദ്യ അഴ്ച തന്നെ യുറോപ്പിലേക്ക് പോവാന്‍ ഒരുങ്ങുകയാണ്. താരങ്ങള്‍ മറ്റു രാജ്യങ്ങളിലും പോവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ അവസാനത്തോടെയാണ് ഇവര്‍ തിരിച്ചെത്തും.
എന്നാല്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍ ദിലീപ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തിരക്കിലാണ്. ഒക്ടോബര്‍ 2ാം തിയ്യതോടെ സിനിമാ ചിത്രീകരണം കഴിഞ്ഞയുടന്‍ താരങ്ങള്‍ യുറോപ്പിലേക്ക് തിരിക്കും.ഈ ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസില്‍ അന്‍വര്‍ റഷീദിന്റെ ചിത്രത്തിലായിരിക്കും.

© 2023 Live Kerala News. All Rights Reserved.