‘റണ്‍ബീര്‍ ഏറ്റവും വലിയ സ്റ്റാര്‍’ ദീപികാ പദകോണ്‍ പറയുന്നതിന് പിന്നില്‍

റണ്‍ബീര്‍ കപൂര്‍ ആണ് ഏറ്റവും നല്ല താരമെന്നാണ് ദീപികയുടെ ഇപ്പോഴത്തെ വാദം. ഇതു പറയുമ്പോള്‍ ദീപിക അതിയായ സന്തോഷത്തിലുമാണ്. ഇങ്ങനെ ദീപിക പറഞ്ഞതില്‍ ചില കാരണങ്ങളുമുണ്ട്.രണ്‍ബീര്‍ കപൂറിന്റെയും ദീപിക പദകോണ്‍ കൂട്ടുക്കെട്ടിന്റെ കരിയര്‍ ജീവിതത്തിലെ മികച്ച വിജയമായിരുന്നു യെ ജവാനി ഹായ് ദിവാനി എന്ന ചിത്രം. എന്നാല്‍ ദീപിക പിക്കു എന്ന ചിത്രത്തിലൂടെ വന്‍ വിജയം കൊയ്‌തെങ്കിലും റണ്‍ബീറിന്റെ മൂന്ന് ചിത്രങ്ങള്‍ക്കും ബോക്‌സ് ഓഫിസില്‍ അത്ര നല്ല രീതിയിലുള്ള പ്രതികരണമല്ല ലഭിച്ചത്.എന്നിരുന്നാലും ദീപികയ്ക്ക് ഒരിക്കലും റണ്‍ബീറിനെ കുറിച്ച് മോശം അഭിപ്രായം പറയാനില്ലതാനും. ദീപികയുടെ അവകാശ വാദം റണ്‍ബീര്‍ ആണ് ഏറ്റവും വലിയ സ്റ്റാര്‍ എന്നാണ്.

റണ്‍ബീര്‍ വലിയ സ്റ്റാര്‍ ആണ് അത് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നു പറഞ്ഞായിരുന്നു ദീപികയുടെ തുടക്കം. തമാശ എന്ന ചിത്രത്തിന്റെ മുംബൈയില്‍ നടന്ന പ്രമോഷണല്‍ പരിപാടിയിലാണ് ദീപിക പറഞ്ഞത്.കരിയറില്‍ എല്ലാവര്‍ക്കും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടായേക്കാം.ഇമിതാസ് അലി സംവിധാനം ചെയ്ത തമാശ എന്ന ചിത്രം വളരെ വ്യത്യസ്തമായ ചിത്രമാണ്. ഇത് വളരെ വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഓരോരുത്തരും വ്യത്യസ്തമായ രീതിയില്‍ തന്നെ കൊടുത്തിരിക്കുന്ന ജോലി അത്രയും ഭംഗിയായാണ് ചെയ്തതും.തമാശ എന്ന ചിത്രം രണ്‍ബീറിന്‍ താഴ്ച്ചയില്‍ നിന്നും മറികടക്കാനുള്ള മാര്‍ഗ്ഗമാണ്. തന്റെ സുഹൃത്തായ റണ്‍ബീറിനെ പറയാന്നത് അത്രയും സന്തോഷത്തോടെയാണ്.ഒന്നു പുഞ്ചിരിച്ചുക്കൊണ്ട് ദീപിക വീണ്ടും തുടര്‍ന്ന് സിനിമാ മേഖലയില്‍ വിജയവും തോല്‍വുയൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. എന്നാല്‍ റണ്‍ബീര്‍ വലിയ സ്റ്റാര്‍ ആണ്. നമ്മള്‍ ഏതു വഴിയിലൂടെ സഞ്ചരിക്കുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.

tamasha-L

 

ഇമിതാസ്-റണ്‍ബീര്‍ കൂട്ടുക്കെട്ടില്‍ ലവ് ആജ് കല്‍ എന്ന ചിത്രത്തില്‍ ദീപികയായിരുന്നു നായിക. അതേ പോലെ തന്നെയായിരുന്നു റണ്‍ബീര്‍ – ദീപികാ കൂട്ടുക്കെട്ടിന്റെ ഹസീനോ, .യെ ജവാനി ഹായ് ദിവാനി. ഇങ്ങനെ നല്ല കൂട്ടുക്കെട്ടും ഇവിടെ പിറന്നു.

നവംബര്‍ 27 തിയേറ്ററുകളില്‍ എത്തുന്ന തമാശ എന്ന ചിത്രത്തിന്റെ പോസ്റ്ററും വളരെ വ്യത്യസ്തമായ രീതിയിലാണ് പുറത്തിറക്കിയിരിക്കുന്നത്.രണ്ട് സ്റ്റാറുകളുടെ രസതന്ത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു പോലെ തന്നെയാണ് പോസ്റ്ററിലും നല്‍കിയിരിക്കുന്നത്.ഡല്‍ഹിയിലെ ഒന്നിലധികം ലൊക്കേഷനുകളാണ് സിനിമയ്ക്കായി ഒരുക്കിയിരുന്നത്.എന്നാല്‍ പോസ്റ്ററിന്റെ പിന്‍വശത്തു കൊടുത്തിരിക്കുന്നത് വ്യത്യസ്തവുമാണ്. ഇത് രാവണനും രാമനും ഹനുമാനും ശിവനുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.