വിവാഹമോചനത്തിനൊരുങ്ങി മലയാള നടി പ്രിയങ്ക നായര്‍. സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപണം

തിരുവനന്തപുരം: വിവാഹ മോചനം നേടുന്ന നടിമാരുടെ ഇടയിലേക്ക് ഇനി നടി പ്രിയങ്കയും. തമിഴ് സിനിമാ സംവിധായകനായ ഭർത്താവ് ലോറൻസ് റാമുമായുള്ള മൂന്നു വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനാണ് പ്രിയങ്ക തിരുവനന്തപുരം കുടുംബ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.ഈ വർഷത്തിന്റെ തുടക്കത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് പ്രിയങ്ക കുടുംബകോടതിയിലെത്തിയത്. 2012 മേയ് 23നായിരുന്നു വിവാഹം. ഏറെ നാൾ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറൻസും ആറ്റുകാൽ ക്ഷേത്രനടയിൽ വച്ചാണ് വിവാഹിതരായത്. അന്ന് സിനിമാലോകത്തെ പ്രമുഖരെല്ലാം അന്ന് ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വസന്തബാലന്റെ വെയിൽ എന്ന ചിത്രത്തിലെ നായിക തങ്കത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രിയങ്ക വെള്ളിത്തിരയിൽ എത്തിയത് . പ്രിയങ്കയുടെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസയും ലഭിച്ചിരുന്നു.ടി.വി. ചന്ദ്രന്റെ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ സഹീറയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2008ൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നു .2013ൽ മകൻ മുകുന്ദ് റാം ജനിച്ച ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. മകൻ ജനിച്ച ശേഷം നാട്ടിൽത്തന്നെ താമസമാക്കിയ പ്രിയങ്ക പിന്നീട് ചെന്നൈയിലേക്ക് പോയിട്ടില്ല. കഴിഞ്ഞ സെപ്തംബറിലാണ് വിവാഹമോചനത്തിനായി ശ്രമം തുടങ്ങിയത്. ഇരുവരുടെയും അഭിഭാഷകരും സുഹൃത്തുക്കളും ഒത്തുതീർപ്പിന് മുൻകൈയെടുത്തിരുന്നെങ്കിലും ഒന്നും ശരിയായില്ല . തുടർന്നാണ്‌ വിവാഹ മോചന ഹർജി ഫയൽ ചെയ്യിതത് .

© 2024 Live Kerala News. All Rights Reserved.