മുഖ്യമന്ത്രിയും സുധീരനും കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നു വെള്ളാപ്പള്ളി നടേശന്‍

കണിച്ചുകുളങ്ങര: ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. വിവാദത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ളവര്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല. വിവാദവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയനും വിഎസും എസ.്എന്‍.ഡി.പി.യെ ആക്രമിക്കാന്‍ ഒന്നിച്ചു നില്‍ക്കുകയാണ്. പരസ്യമായി ഖേദം പ്രകടിപ്പിക്കാന്‍ പോലും തയാറായിട്ടില്ല. നല്ല വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ സ്വീകരിച്ചേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.