ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ കത്ത് അയക്കാനും തീരുമാനിച്ചു. നേരത്തെ അയച്ച കത്തിലെ വ്യക്തതക്കുറവ് കാരണമാണ് വീണ്ടും കത്തയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടെ പദ്ധതി രേഖ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പുതിയ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികളും ലൈറ്റ്‌മെട്രോയ്ക്ക് മാതൃകയാക്കാനും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനമായി.

© 2024 Live Kerala News. All Rights Reserved.