ശാരദ ചിട്ടിതട്ടിപ്പ്: മാധ്യമ വ്യവസായി രമേശ് ഗാന്ധിയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാധ്യമ വ്യവസായി രമേശ് ഗാന്ധിയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസത്തേക്കാണ് ചോദ്യം ചെയ്യാനായി ഇയാളെ സി.ബി.ഐ കസ്റ്റഡിയില്‍ വിടാന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുമന ഗരൈന്‍ ഉത്തരവിട്ടത്.

റയിന്‍ബോ പ്രൊഡക്ഷന്‍സിന്റെ എം.ഡിയായ ഗാന്ധിയെ തിങ്കളാഴ്ചയാണ് അറസ്റ്റുചെയ്തത്. ശാരദ കമ്പനിയുടെ മേധാവി സുദീപ്ത സെന്നുമായി ചേര്‍ന്ന് കോടിക്കണക്കിന് രൂപ തന്റെയും കമ്പനിയുടെയും പേരിലേക്ക് അനധികൃതമായി മാറ്റിയെന്നാണ് കേസ്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.

© 2024 Live Kerala News. All Rights Reserved.